മെൽബൺ: ഓസ്ട്രേലിയന്‍ ഓപ്പണില്‍ പ്രമുഖ താരങ്ങള്‍ മുന്നേറ്റം തുടരുന്നു. പുരുഷ വിഭാഗത്തില്‍ നൊവാക് ജോക്കോവിച്ച്, അലക്സാണ്ടര്‍ സ്വരേവ്, കെയ് നിഷികോരി, ബോര്‍നാ കോറിച്ച് തുടങ്ങിയവര്‍ മൂന്നാം റൗണ്ടിലെത്തി. വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ് സിമോണ ഹാലെപ്, വില്യംസ് സഹോദരിമാര്‍, നാലാം സീഡ് നവോമി ഒസാക്ക, ഏഴാം സീഡ് കരോളിന പ്ലീഷ്കോവ തുടങ്ങിയ മുന്‍നിര താരങ്ങളും വിജയം കണ്ടു.
ഫ്രാന്‍സിന്റെ ജെറമി ചാര്‍ഡിയെ പരാജയപ്പെടുത്തിയാണ് നാലാംസീഡ് സ്വരേവ് മൂന്നാം റൗണ്ടിലെത്തിയത്. ക്രൊയേഷ്യയുടെ ബിഗ് സെര്‍വര്‍ ഇവോ കാര്ലോവിക്കിനെതിരേ അഞ്ചുസെറ്റു നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് എട്ടാം സീഡ് നിഷികോറി ജയിച്ചു കയറിയത്. 58 എയ്സുകളാണ് മത്സരത്തിലുടനീളമായി കാര്‍ലോവിക് പായിച്ചത്.ഹംഗറിയുടെ മാര്‍ട്ടന്‍ ഫസകോവിക്സിനെതിരേയായിരുന്നു ക്രൊയേഷ്യയുടെ ബോര്‍നാ കോറിക് ജയിച്ചു കയറിയത്. എന്നാല്‍ ഏഴാം സീഡ് ഡൊമിനിക് തീം മത്സരത്തിനിടയ്ക്ക് പിന്മാറി.
മുന്‍ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്റിങ്കയും രണ്ടാം റൗണ്ടില്‍ പുറത്തായി. കാനഡയുടെ മിലോസ് റാവോണിനോട് നാലു സെറ്റു നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുകയായിരുന്നു. ലൂക്കാസ് പൂയി, ഡെന്നീസ് ഷാപ്പോവലോവ്, ഡാനില്‍ മെദ് വെദേവ് എന്നിവരും മൂന്നാം റൗണ്ടില്‍ എത്തിയിട്ടുണ്ട്.