ന്യൂഡല്‍ഹി: ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇന്ത്യയുമായി ഏകദിന പരമ്പര കളിക്കും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് എല്ലാം മത്സരവും. ഫെബ്രുവരി 22നാണ് ആദ്യ മത്സരം. ഏകദിനത്തിനു പുറമെ ഇരുടീമും മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലും ഏറ്റുമുട്ടും. ട്വന്റി20ക്ക് ഗോഹട്ടിയില്‍ മാര്‍ച്ച് നാലിനു തുടക്കമാകും.