+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ഡ്‌​സി​ല്‍ കാ​ണി​ക​ള്‍ കൂ​ടും

ല​ണ്ട​ന്‍: അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ ഗ്രൗണ്ടായ ലോ​‍ഡ്‌​സി​ല്‍ കാ​ണി​ക​ളു​ടെ എ​ണ്ണം കൂ​ടും. ഇ​പ്പോ​ഴു​ള്ള കോം​പ്ട​ണ്‍, എ​ഡ്‌​റി​ച്ച് സ്റ്റാ​ന്‍ഡു​ക​ള്‍ക്കു പ​ക​ര​മാ​യ
ലോ​ഡ്‌​സി​ല്‍ കാ​ണി​ക​ള്‍ കൂ​ടും
ല​ണ്ട​ന്‍: അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ ഗ്രൗണ്ടായ ലോ​‍ഡ്‌​സി​ല്‍ കാ​ണി​ക​ളു​ടെ എ​ണ്ണം കൂ​ടും. ഇ​പ്പോ​ഴു​ള്ള കോം​പ്ട​ണ്‍, എ​ഡ്‌​റി​ച്ച് സ്റ്റാ​ന്‍ഡു​ക​ള്‍ക്കു പ​ക​ര​മാ​യി ര​ണ്ടു പു​തി​യ സ്റ്റാ​ന്‍ഡു​ക​ള്‍ നി​ര്‍മി​ക്കാ​ന്‍ ലോ​ര്‍ഡ്‌​സി​ന് മേ​രി​ല​ബോ​ണ്‍ ക്രി​ക്ക​റ്റ ക്ല​ബ് (എം​സി​സി) അ​നു​മ​തി ന​ല്കി. ഇ​തോ​ടെ സ്റ്റേ​ഡി​യ​ത്തി​ല്‍ ഉൾക്കൊ ള്ളാവുന്ന കാണികളുടെ എണ്ണം 31,000 ആ​യി ഉ​യ​രും.

മൂ​ന്നു നി​ല​യി​ല്‍ പ​ണി​യു​ന്ന സ്റ്റാ​ന്‍ഡ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​ഴ്‌​സ​റി എ​ന്‍ഡി​ലാ​ണ് നി​ര്‍മി​ക്കു​ക. കാ​ണി​ക​ള്‍ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോടും കൂ​ടി​യ​ാ​ണ് പു​തി​യ​താ​യി നി​ര്‍മി​ക്കു​ന്ന സ്റ്റാ​ന്‍ഡ്. കേ​റ്റ​റിം​ഗ്, വീ​ല്‍ചെ​യ​റു​മാ​യി എ​ത്താ​വു​ന്ന സ്ഥ​ലം, ലി​ഫ്റ്റ് എ​ന്നി​വ​യെ​ല്ലാം പു​തി​യ സ്റ്റാ​ന്‍ഡി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് എം​സി​സി അ​റി​യി​ച്ചു.

ഇം​ഗ്ല​ണ്ടി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള ര​ണ്ടാം ആ​ഷ​സ് ടെ​സ്റ്റി​നു​ശേ​ഷം ഓ​ഗ​സ്റ്റ് 24ന് ​നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും 2020ല്‍ ​പ​ണി ​പൂ​ര്‍ത്തി​യാ​കു​മെ​ന്നും എം​സി​സി അ​റി​യി​ച്ചു. എംസിസിയാണ് ലോഡ്സിന്‍റെ ഉടമസ്ഥർ.