അബുദാബി: ഓസ്ട്രേലിയയും ജോര്‍ദാനും എഎഫ്സി ഏഷ്യന്‍ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ബിയിലെ നിര്‍ണായകമായ മത്സരത്തില്‍ ഓസ്ട്രേലിയ 3-2ന് സിറിയയെ തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. നേരത്തെതന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞ ജോര്‍ദാന്‍ അവസാന മത്സരത്തില്‍ പലസ്തീനുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
എക്സ്ട്രാ ടൈമിലേക്കു കടക്കുമെന്നു തോന്നിയ മത്സരത്തിലെ ഇഞ്ചുറി ടൈമില്‍ തോമസ് റോജിക് നേടിയ ഗോളിലാണ് ഓസ്ട്രേലിയ ജയിച്ചത്. പ്രീക്വാര്‍ട്ടറിലെത്താന്‍ ജയം അത്യാവശ്യമായ മത്സരത്തിന്റെ 41-ാം മിനിറ്റില്‍ അവെര്‍ മാബിലിന്റെ ഗോളില്‍ ഓസ്ട്രേലിയ മുന്നിലെത്തി. എന്നാല്‍ ഈ ലീഡിന് അധികം ആയുസില്ലായിരുന്നു. രണ്ടു മിനിറ്റിനുള്ളില്‍ ഒമര്‍ ഖാര്ബിനിലൂടെ സിറിയ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ ഓസ്ട്രേലിയ ലീഡ് വീണ്ടെടുക്കാനായി പൊരുതി. 54-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ ഇകോനോമിഡിസ് ഓസ്ട്രേലിയയ്ക്കു ലീഡ് നല്കി. 80-ാം മിനിറ്റില്‍ സിറിയയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി ഒമര്‍ അല്‍ സോമ വലയിലാക്കി. ഇതോടെ മത്സരം അധിക സമയത്തേക്കു കടക്കുമെന്നു കരുതി. എന്നാല്‍, ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ റോജിക് വിജയഗോള്‍ കുറിച്ചു.
ഗ്രൂപ്പ് ബിയില്‍ രണ്ടു ജയവും ഒരു സമനിലയുമുള്ള ജോര്‍ദാന്‍ ഏഴു പോയിന്റുമായി ഒന്നാമതാണ്. രണ്ടു ജയവും ഒരു തോല്‍വിയുമുള്ള ഓസ്ട്രേലിയ ആറു പോയിന്റുമായി രണ്ടാം സ്ഥാനത്തുമെത്തി. രണ്ടു സമനിലയുള്ള പലസ്തീനാണ് മൂന്നാമത്. ഒരു സമനിലയുള്ള സിറിയ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ദക്ഷിണ കൊറിയ ഗ്രൂപ്പ് ചാമ്പ്യന്മാര്
ഗ്രൂപ്പ് സിയില്‍ അവസാന മത്സരത്തല്‍ ദക്ഷിണ കൊറിയ ചൈനയെ 2-0ന് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഹുവാംഗ് യു ജോ (14’ പെനല്‍റ്റി), കിം മിന് ജേ (51’) എന്നിവരാണ് ഗോള്‍ നേടിയത്. ചൈന നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കിര്‍ഗിസ്ഥാന്‍ വിറ്റാലിജ് ലക്സിന്റെ ഹാട്രിക് മികവില്‍ ഫിലിപ്പീന്‍സിനെ 3-1ന് തോല്‍പ്പിച്ചു. 24, 51, 77 മിനിറ്റുകളിലാണ് ലക്സിന്റെ ഗോളുകള്‍. 80-ാം മിനിറ്റില്‍ സ്റ്റീഫന്‍ ഷറോക്കാണ് ഫിലിപ്പീന്‍സിന്റെ ഗോള്‍ നേടിയത്.