മാഞ്ചസ്റ്റര്‍: അടുത്തയാഴ്ചത്തെ എഫ്എ കപ്പ് നാലാം റൗണ്ട് മത്സരം കാണാന്‍ ആഴ്സണലിന്റെ എമിറേറ്റ്സ് സ്റ്റേഡിയത്തിലെത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് ടിക്കറ്റ് കുറച്ചതില്‍ യുണൈറ്റഡ് ആരാധകര്‍ പ്രതിഷേധിച്ചു. മത്സരങ്ങളുടെ ഗൈഡ് ലൈന്‍ അനുസരിച്ച് എമിറേറ്റ്സ് സ്റ്റേഡിയത്തിലെ 60,000 കപ്പാസിറ്റിയിലെ 15 ശതമാനം ടിക്കറ്റുകള്‍ യുണൈറ്റഡ് ആരാധകര്‍ക്കു നല്‍കേണ്ടതാണ്.
25നാണ് ആഴ്സണല്‍-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം. ഏകദേശം 9000 ടിക്കറ്റുകളാണ് യുണൈറ്റഡിനു നല്‍കേണ്ടത്. എന്നാല്‍, സുരക്ഷാ കാരണങ്ങളുടെ പേരില്‍ 5000 ടിക്കറ്റ് മാത്രമേ അനുവദിക്കൂവെന്ന് ആഴ്സണല്‍ അറിയിച്ചതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സപ്പോര്‍ട്ടേഴ്സ് ട്രസ്റ്റ് (എംയുഎസ്ടി) അറിയിച്ചു. മത്സരത്തിന് വിരലിലെണ്ണാവുന്ന ദിവസം മാത്രമുള്ളപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആരാധകര്‍ക്കുള്ള ടിക്കറ്റുകള്‍ നല്‍കാനാത്ത അവസ്ഥയാണ്.