ബാര്‍ബഡോസ്: ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് ഡാരന്‍ ബ്രാവോയെയും അല്‍സാരി ജോസഫിനെയും തിരിച്ചുവിളിച്ചു. രണ്ടു വര്‍ഷത്തിനുശേഷമാണ് ബ്രാവോയെ ടെസ്റ്റ് ടീമിലേക്കു തിരിച്ചുവിളിക്കുന്നത്.
23ന് ബാര്‍ബഡോസിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് തുടക്കമാകുന്നത്. പരമ്പരയില്‍ മൂന്നു മത്സരങ്ങളാണുള്ളത്. 2016ല്‍ യുഎഇയില്‍ നടന്ന ടെസ്റ്റിനുശേഷം ബ്രാവോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്നത്തെത്തുടര്‍ന്നാണ് ഇരുപത്തിയൊമ്പതുകാരനായ ബ്രാവോയെ പുറത്തുനിര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഏകദിന ടീമിലെത്തിയിരുന്നു. പരിക്ക് ഭേദമായിക്കൊണ്ടിരിക്കേയാണ് ജോസഫ് ടീമിലെത്തിയത്.
രണ്ടു പുതുമുഖങ്ങളും ടീമിലുണ്ട്. ഇടങ്കയ്യന്‍ ഓപ്പണര്‍ 26 വയസുള്ള ജോണ്‍ കാംപ്ബെലും 30 വയസുള്ള മധ്യനിര ബാറ്റ്സ്മാന് ഷമാര്‍ ബ്രൂക്സുമാണ് ടീമിലെത്തിയ പുതുമുഖങ്ങള്‍. 49 ടെസ്റ്റില്‍ 40 ശരാശരിയില്‍ ബ്രാവോ എട്ടു സെഞ്ചുറിയുമായി 3400 റണ്‍സ് നേടിയിട്ടുണ്ട്.