മെൽബൺ: ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാംദിനം പ്രമുഖതാരങ്ങള്‍ക്കെല്ലാം ജയം. നൊവാക് ജോക്കോവിച്ച്, അലക്സാണ്ടര്‍ സ്വരേവ്, സിമോണാ ഹാലെപ്, സെറീന വില്യംസ്,ഗാര്ബിന് മുഗുരുസ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ആദ്യ മത്സരത്തില്‍ വിജയം കണ്ടു.ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് അമേരിക്കയുടെ മിച്ചല്‍ ക്രൂഗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്(6-3, 6-2, 6-2) തറപറ്റിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്.
സ്ലൊവേന്യയുടെ അല്‍ജാസ് ബെദെനെയ്ക്കേതിരേയായിരുന്നു സ്വരേവിന്റെ വിജയം(6-4, 6-1, 6-4).സ്റ്റാന്‍ വാവ്റിങ്ക, കെയ് നിഷികോറി, ബോര്‍ണാ കോറിക്, ഡൊമിനിക് തീം, ഡേവിഡ് ഗോഫിന് തുടങ്ങിയവര്‍ ആദ്യ റൗണ്ടില്‍ വിജയം കണ്ടു. എന്നാല്‍ ഓസ്ട്രേലിയയുടെ ടോപ്സീഡ് താരം നിക് കിര്‍ഗിയോസ് ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. കനേഡിയന്‍ താരം മിലോസ് റാവോണിക്കാണ് കിര്‍ഗിയോസിനെ പരാജയപ്പെടുത്തിയത്.