+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉസ്ബക്കിസ്ഥാൻ പ്രീക്വാർട്ടറിൽ

ദു​ബാ​യ്: എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. ഗ്രൂ​പ്പ് എ​ഫി​ല്‍ തു​ര്‍ക്‌​മെ​നി​സ്ഥാ​നെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​നു ത​ക​ര്‍ത്താ​ണ് ഉ​സ്ബ​ക്കി​സ്ഥാ​ന്‍ അ​വ
ഉസ്ബക്കിസ്ഥാൻ പ്രീക്വാർട്ടറിൽ
ദു​ബാ​യ്: എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. ഗ്രൂ​പ്പ് എ​ഫി​ല്‍ തു​ര്‍ക്‌​മെ​നി​സ്ഥാ​നെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​നു ത​ക​ര്‍ത്താ​ണ് ഉ​സ്ബ​ക്കി​സ്ഥാ​ന്‍ അ​വ​സാ​ന 16ലെ​ത്തി​യ​ത്തി​യ​ത്.

ആ​ദ്യ പ​കു​തി​യി​ല്‍ത​ന്നെ​യാ​ണ് നാ​ലു ഗോ​ളും. തു​ര്‍ക്ക്‌​മെ​നി​സ്ഥാ​ന് ര​ണ്ടു മ​ത്സ​ര​ത്തി​ലും തോ​ല്‍വി​യാ​യി​രു​ന്നു. നി​ല​വി​ല്‍ ആ​റു പോ​യി​ന്‍റു​മാ​യി ഉ​സ്ബ​ക്കി​സ്ഥാ​നാ​ണ് മു​ന്നി​ല്‍. ഇ​ത്ര​ത​ന്നെ പോ​യി​ന്‍റു​ള്ള ജ​പ്പാ​നെ ഗോ​ള്‍ ശ​രാ​ശ​രി​യി​ലാ​ണ് ഉ​സ്ബ​ക്കി​സ്ഥാ​ന്‍ പി​ന്നി​ലാ​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ജ​പ്പാ​ന്‍- ഉ​സ്ബ​ക്കി​സ്ഥാ​ന്‍ മ​ത്സ​ര​ത്തി​ന്‍റെ ഫ​ല​മാ​കും ഗ്രൂ​പ്പ് ചാ​മ്പ്യ​ന്‍മാ​രെ നി​ര്‍ണ​യി​ക്കു​ക.

എ​ല്‍ഡ​ര്‍ ഷോ​മു​റോ​ദോ​വി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് ഉ​സ്ബ​ക്കി​സ്ഥാ​ന് മി​ക​ച്ച ജ​യ​മൊ​രു​ക്കി​യ​ത്. 24, 42 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഷോ​മു​റോ​ദോ​വി​ന്‍റെ ഗോ​ളു​ക​ള്‍. തു​ട​ക്കം മു​ത​ലേ ആ​ക്ര​മി​ച്ചു ക​ളി​ച്ച ഉ​സ്ബ​ക്കി​സ്ഥാ​ന്‍ ക​ളി​യു​ടെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്തു. ജാ​വോ​ഖി​ര്‍ സി​ദി​കോ​വി​ലൂ​ടെ 17-ാം മി​നി​റ്റി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍ മു​ന്നി​ലെ​ത്തി. 24-ാം മി​നി​റ്റി​ല്‍ ഷോ​മു​റോ​ദോ​വ് ഉ​സ്ബ​ക്കി​ന്‍റെ ലീ​ഡ് ഉ​യ​ര്‍ത്തി. ഒ​ടാ​ബെ​ക് ഷു​കു​റോ​വി​ന്‍റെ ത്രൂ​ബോ​ളി​ല്‍നി​ന്നാ​യി​രു​ന്നു ഗോ​ള്‍. ഇ​തോ​ടെ ക​ളി​യു​ടെ നി​യ​ന്ത്ര​ണം പൂ​ര്‍ണ​മാ​യും ഉ​സ്ബ​ക്കി​നാ​യി. 40-ാം മി​നി​റ്റി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ ലീ​ഡ് മൂ​ന്നാ​യി. ജ​ലോ​ലി​ദി​ന്‍ മ​ഷാ​റി​പോ​വി​ന്‍റേതാ​ണ് ഉ​സ്ബാ​ക്കി​സ്ഥാ​ന്‍റെ‍ മൂ​ന്നാം ഗോ​ള്‍. ര​ണ്ടു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ള്‍ നാ​ലാം ഗോ​ളു​മെ​ത്തി. ഉ​സ്ബ​ക്കി​ന്‍റെ വേ​ഗ​ത്തി​ലു​ള്ള ഒ​രു മു​ന്നേ​റ്റ​മാ​ണ് ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത്. മ​ഷാ​റി​പോ​വി​ന്‍റെ പെ​ട്ടെ​ന്നു​ള്ള ഒ​രു നീ​ക്കം ഷോ​മു​റോ​ദോ​വി​ന് പ​ന്തെ​ത്തി​ച്ചു. ബോ​ക്‌​സി​ന്‍റെ ന​ടു​വി​ല്‍നി​ന്നു​ള്ള ഷോ​ട്ട് വ​ല​യു​ടെ ന​ടു​വി​ല്‍ ത​ന്നെ പ​തി​ച്ചു.

ആദ്യപകുതി ഗോൾ രഹിതം

ഗ്രൂ​പ്പ് എ​യി​ലെ ഇ​ന്ത്യ-​ബെ​ഹ​റി​ൻ ആ​ദ്യ പ​കു​തി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഇ​രു​ടീ​മും ഗോ​ള​ടി​ച്ചി​ട്ടി​ല്ല. പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്താ​ൻ ഇ​ന്ത്യ​ക്കു സ​മ​നി​ല​യാ​യാ​ലും മ​തി.

പ്രീക്വാര്‍ട്ടറിലെത്തിയവര്‍

തു​ട​ര്‍ച്ച​യാ​യ ര​ണ്ടു ജ​യ​ങ്ങ​ളു​മാ​യി ഗ്രൂ​പ്പ് ബി​യി​ല്‍നി​ന്ന് ജോ​ര്‍ദാ​ന്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി. ഗ്രൂ​പ്പ് സി​യി​ല്‍നി​ന്ന് തു​ട​ര്‍ ജ​യ​ങ്ങ​ളു​മാ​യി ചൈ​ന​യും ദ​ക്ഷി​ണ കൊ​റി​യ​യും അ​വ​സാ​ന 16ലെ​ത്തി. നാ​ളെ ന​ട​ക്കു​ന്ന ദ​ക്ഷി​ണ കൊ​റി​യ-​ചൈ​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​കും ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​ര്‍. ഗ്രൂ​പ്പ് ഡി​യി​ല്‍നി​ന്ന് ര​ണ്ടു ജ​യം വീ​തം നേ​ടി​യ ഇ​റാ​നും ഇ​റാ​ക്കും പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്നു. നാ​ളെ​യാ​ണ് ഇ​റാ​ന്‍-​ഇ​റാ​ക്ക് മ​ത്സ​രം. ഗ്രൂ​പ്പ് ഇ​യി​ല്‍നി​ന്ന് ഖ​ത്ത​റും സൗ​ദി അ​റേ​ബ്യ​യും പ്രീ​ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ചു.