ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ജയം. ആദ്യ പകുതിയില്‍ മാര്‍കസ് റഷ്ഫര്ഡ് നേടിയ ഗോളില്‍ യുണൈറ്റഡ് 1-0ന് ടോട്ടനത്തെ തകര്‍ത്തു. ഇതോടെ യുണൈറ്റഡിന്റെ താത്കാലിക പരിശീലകന് ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍ക്ക് ആറു കളിയില്‍ ആറിലും ജയം നേടാനായി.
രണ്ടാം പകുതിയില്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ അസാമാന്യ പ്രകടനമാണ് ടോട്ടനത്തെ തടഞ്ഞുനിര്‍ത്തിയത്. 11 രക്ഷപ്പെടുത്തലുകളാണ് ഡി ഗിയ നടത്തിയത്. ഈ ലീഗ് സീസണില്‍ മറ്റേതൊരു ഗോള്‍കീപ്പര്‍ നടത്തിയതില്‍ കൂടുതല്‍ സേവിംഗാണ് ഒരു മത്സരത്തില്‍ സ്പാനിഷ് താരം നടത്തിയത്.
44-ാം മിനിറ്റില്‍ പോഗ്ബയുടെ ത്രൂബോളില്‍നിന്ന് റഷ്ഫര്ഡ് വലകുലുക്കി. ജയത്തോടെ യുണൈറ്റഡിന് 41 പോയിന്റുമായി യുണൈറ്റഡ് ആറാം സ്ഥാനത്താണ്.