+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാ ​ലി​ഗ​യി​ല്‍ വ​മ്പ​ന്മാ​ര്‍ക്കു ജ​യം

ബാ​ഴ്‌​സ​ലോ​ണ/​മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ല്‍ വ​മ്പ​ന്മാ​രാ​യ ബാ​ഴ്‌​സ​ലോ​ണ​യ്ക്കും റ​യ​ല്‍ മാ​ഡ്രി​ഡി​നും അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നും ജ​യം. അ​ത്‌​ല​റ്റി​ക് ബി​ല്‍ബാ​വോ 20ന് ​സെ​വി​യ്യ​യ
ലാ ​ലി​ഗ​യി​ല്‍ വ​മ്പ​ന്മാ​ര്‍ക്കു ജ​യം
ബാ​ഴ്‌​സ​ലോ​ണ/​മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ല്‍ വ​മ്പ​ന്മാ​രാ​യ ബാ​ഴ്‌​സ​ലോ​ണ​യ്ക്കും റ​യ​ല്‍ മാ​ഡ്രി​ഡി​നും അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നും ജ​യം. അ​ത്‌​ല​റ്റി​ക് ബി​ല്‍ബാ​വോ 2-0ന് ​സെ​വി​യ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ബാ​ഴ്‌​സ​ലോ​ണ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് ഐ​ബ​റെ തോ​ല്‍പ്പി​ച്ചു. ല​യ​ണ​ല്‍ മെ​സി​യു​ടെ നാനൂറാമത് ലാ ​ലി​ഗ ഗോ​ള്‍ പി​റ​ന്ന മ​ത്സ​ര​മെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ടാ​യി​രു​ന്നു. ലൂ​യി സു​വാ​ര​സ് ഇ​ര​ട്ട ഗോ​ള്‍ നേ​ടി. ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്. റ​യ​ല്‍ മാ​ഡ്രി​ഡ് 2-1ന് ​റ​യ​ല്‍ ബെ​റ്റി​സി​നെ തോ​ല്‍പ്പി​ച്ചു. റയൽ നാലാം സ്ഥാനത്താണ്. തു​ട​ര്‍ച്ച​യാ​യ അ​ഞ്ചാം മ​ത്സ​ര​ത്തി​ലും ഗോ​ള്‍ നേ​ടി​യ ആ​ന്‍ത്വാ​ന്‍ ഗ്രീ​സ്മാ​ന്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ലെ​വ​ന്‍റെ​യ്‌​ക്കെ​തി​രേ 1-0ന്‍റെ ​നേ​രി​യ ജ​യ​മൊ​രു​ക്കി. 19 ക​ളി​യി​ല്‍ 38 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ് അ​ത്‌​ല​റ്റി​ക്കോ.

അ​ത്‌​ല​റ്റി​ക് ബി​ല്‍ബാ​വോ 2-0ന് ​സെ​വി​യ്യ​യെ തോ​ല്‍പ്പി​ച്ചു. ഇ​തോ​ടെ സെ​വി​യ്യ​യു​ടെ ലാ ​ലി​ഗ കി​രീ​ട​മെ​ന്ന മോ​ഹ​ത്തി​ന് മ​ങ്ങ​ലേ​റ്റു.19 ക​ളി​യി​ല്‍ 33 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ് സെ​വി​യ്യ. 22 പോ​യി​ന്‍റു​മാ​യി ബി​ല്‍ബാ​വോ 15-ാം സ്ഥാ​ന​ത്തേ​ക്കു​ക​യ​റി.