+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിലേയില്‍ ട്രിപ്പിൾ സ്വര്‍ണം

പൂ​​ന: ഖേ​​ലോ ഇ​​ന്ത്യ 2019 യൂ​​ത്ത് ഗെ​​യിം​​സി​​ല്‍ കേ​​ര​​ള​​ത്തി​​ന് റി​​ലേ​​യി​​ല്‍ മൂന്നു സ്വ​​ര്‍ണം. അ​​ണ്ട​​ര്‍ 17 ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും 4400 മീ​​റ്റ​
റിലേയില്‍ ട്രിപ്പിൾ സ്വര്‍ണം
പൂ​​ന: ഖേ​​ലോ ഇ​​ന്ത്യ 2019 യൂ​​ത്ത് ഗെ​​യിം​​സി​​ല്‍ കേ​​ര​​ള​​ത്തി​​ന് റി​​ലേ​​യി​​ല്‍ മൂന്നു സ്വ​​ര്‍ണം. അ​​ണ്ട​​ര്‍ 17 ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും 4-400 മീ​​റ്റ​​ര്‍ റി​​ലേ​​യി​​ലാ​​ണ് കേ​​ര​​ള​​ത്തി​​ന് ഇ​​ര​​ട്ട സ്വ​​ര്‍ണം ല​​ഭി​​ച്ച​​ത്. അ​​ണ്ട​​ര്‍ 21 ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ 4-400 റി​​ലേ​​യി​​ലും കേ​​ര​​ള​​ത്തി​​നാ​​ണ് സ്വർണം.

മഹാരാഷ്‌‌ട്രയെ അയോഗ്യരാക്കി യതോടെയാണ് അണ്ടർ 21 വിഭാഗ ത്തിൽ സ്വർണം കേരളത്തിനു ലഭി ച്ചത്. ആ​ൺ​കു​ട്ടി​ക​ളു​ടെ 4-400 റി​ലേ​യി​ൽ ആ​ർ. സാ​ജ​ൻ, സ​ൽ​മാ​ൻ ഫ​റൂ​ഖ്, അ​ജ​യ് കെ. ​വി​ശ്വ​നാ​ഥ്, അ​ബ്ദു​ൾ റ​സാ​ഖ് എ​ന്നി​വ​രു​ടെ ടീ​മി​നാ​യി​രു​ന്നു സ്വ​ർ​ണം. പെ​ൺ​കു​ട്ടി​ക​ളി​ൽ എ​ൽ​ഗ തോ​മ​സ്, പ്രി​സ്കി​ല ഡാ​നി​യ​ൽ, ഗൗ​രി ന​ന്ദ​ന, എ.​എ​സ്. സാ​ന്ദ്ര എ​ന്നി​വ​രു​ടെ ടീ​മാ​യി​രു​ന്നു സ്വ​ർ​ണം. അ​​ണ്ട​​ര്‍ 21 ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ 4-400 മീറ്റർ റിലേയിൽ അ​ഭി​ന​ന്ദ് സു​ന്ദ​രേ​ശ​ൻ, എ​സ്. ശ​ര​ത്, സ​ബി​ൻ ടി. ​സ​ത്യ​ൻ, ടി. ​ടി​ജി​ൻ എ​ന്നി​വ​രു​ടെ ടീമാണ് സ്വർണം നേടിയത്.

അ​​ണ്ട​​ര്‍ 17 പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ 800 മീ​​റ്റ​​റി​​ല്‍ പ്രി​​സ്‌​​കി​​ല ഡാ​​നി​​യ​​ല്‍ (2:14.17 സെ​​ക്ക​​ന്‍ഡ്) വെ​​ള്ളി നേ​​ടി. അ​​ണ്ട​​ര്‍ 21 പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ 400 മീ​​റ്റ​​ര്‍ ഹ​​ര്‍ഡി​​ല്‍സി​​ല്‍ വി​​ഷ്ണു പ്രി​​യ (1:02.63 സെ​​ക്ക​​ന്‍ഡ്) വെ​​ള്ളി​​യും കെ.​​എം. നി​​ഭ (1:03.71 സെ​​ക്ക​​ന്‍ഡ്) വെ​​ങ്ക​​ല​​വും നേ​​ടി. അ​​ണ്ട​​ര്‍ 17 പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ ട്രി​​പ്പി​​ള്‍ ജം​​പി​​ല്‍ അ​​നു മാ​​ത്യു (12.09 മീ​​റ്റ​​ര്‍) വെ​​ള്ളി​​യി​​ല്‍ മു​​ത്ത​​മി​​ട്ടു. അ​​ണ്ട​​ര്‍ 21 ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ 200 മീ​​റ്റ​​റി​​ല്‍ സി. ​​അ​​ഭി​​ന​​വി​​ന് (21.74 സെ​​ക്ക​​ന്‍ഡ്) വെ​​ങ്ക​​ലം. അ​​ണ്ട​​ര്‍ 21 പെ​​ണ്‍കു​​ട്ടി​​ക​​ളു​​ ടെ 200 മീ​​റ്റ​​റി​​ല്‍ ആ​​ന്‍സി സോ​​ജ​​ന്‍ (24.81 സെ​​ക്ക​​ന്‍ഡ്) വെ​​ങ്ക​​ലം നേ​​ടി.ഖേലോ ഇന്ത്യയിൽ കേരളത്തിന്‍റെ അത്‌ലറ്റിക് ടീം 10 സ്വർണവും ഒന്പത് വെള്ളിയും 13 വെങ്കലവും നേടി.