![പിഎസ്ജി വിജയവഴിയിൽ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_9223926/full.jpg)
പാരീസ്: ഫ്രഞ്ച് ലീഗ് കപ്പില്‍നിന്ന് അപ്രതീക്ഷിത പുറത്താകല്‍ ഏറ്റവുവാങ്ങിയ പാരീ സാന്‍ ഷെര്‍മയിന്‍ വിജയവഴിയില്‍ തിരിച്ചെത്തി. ലീഗ് വണ്ണില്‍ പിഎസ്ജി 3-0ന് അമിയയെ തോല്‍പ്പിച്ചു. ജയത്തോടെ പിഎസ്ജിക്ക് 18 കളിയില്‍ 50 പോയിന്റായി. രണ്ടാമതുള്ള ലിലെയെക്കാള് 13 പോയിന്റ് കൂടുതലാണ് പിഎസ്ജിക്ക്. ലീഗ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്വിന്ഗാപിനോടു തോറ്റാണ് പിഎസ്ജി പുറത്തായത്.
അമിയയില് നടന്ന മത്സരത്തില്‍ നെയ്മര്‍ ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്. ബ്രസീലിയന്‍ താരത്തിന് പരിശീലകന് തോമസ് ടുച്ചല്‍ വിശ്രമം നല്‍കുകയായിരുന്നു. നെയ്മറുടെ അഭാവം നിലവിലെ ചാമ്പ്യന്മാരുടെ മുന്നേറ്റങ്ങളെ ബാധിച്ചു. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ പിഎസ്ജിക്കായില്ല.
രണ്ടാം പകുതിയില്‍ ഫ്രഞ്ച് ചാമ്പ്യന്മാര് കളിയുടെ വേഗം കൂട്ടി. 57-ാം മിനിറ്റില്‍ അലക്സിസ് ബ്ലിന് വരുത്തിയ ഹാന്‍ഡ് ബോളിനെത്തുടര്ന്ന് ലഭിച്ച പെനല്‍റ്റി എഡിന്‍സണ്‍ കവാനി ഗോളാക്കി. 70-ാം മിനിറ്റില്‍ കൈലിയന്‍ എംബാപ്പെയുടെ ഗോള്‍ പിഎസ്ജിയുടെ ലീഡ് ഉയര്‍ത്തി. ഈ സീസണില്‍ എംബാപ്പെയുടെ 14-ാമത്തെ ഗോളായിരുന്നു. 79-ാം മിനിറ്റില്‍ മാര്‍ക്വിഞ്ഞോസ് നിലവിലെ ചാമ്പ്യന്മാരുടെ ഗോളെണ്ണം മൂന്നാക്കി മാറ്റി. 66-ാം മിനിറ്റില്‍ ഖാലേദ് അഡേനന് രണ്ടാം മഞ്ഞകാര്‍ഡ് കണ്ടു പുറത്തായത് അമിയയ്ക്കു തിരിച്ചടിയായി.