ഷില്ലോംഗ്: ഐലീഗില്‍ ഇന്ത്യന്‍ ആരോസിനു തകര്‍പ്പന്‍ ജയം. എവേ ഗ്രൗണ്ടിലിറങ്ങിയ ഇന്ത്യന്‍ ആരോസ് എതിരില്ലാത്ത മൂന്നു ഗോളിനാണ് ഷില്ലോംഗ് ലജോംഗിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലാണ് മൂന്നു ഗോളും പിറന്നത്. വിക്രം പ്രതാപ് സിംഗ് (18’), ലാലെന്ഗ്മാവിയ (32’), നിതോനിംഗാനബ മീതി (45+2’) എന്നിവരാണ് ഗോള്‍ നേടിയത്. ജയത്തോടെ ആരോസ് എട്ടാം സ്ഥാനത്തേക്കു കയറി. 12 കളിയില്‍ ആരോസിന് 13 പോയിന്റാണുള്ളത്. നാലു പോയിന്റള്ള ലാജോംഗ് അവസാന സ്ഥാനത്താണ്.