ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ കളിക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതുമയില്ലാത്തതാണ്. എന്നാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഹര്‍ദിക് പാണ്ഡ്യയെയും കെ.എല്‍. രാഹുലിനെയും നാട്ടിലേക്കു മടക്കിയ വിട്ടത് അവരുയര്‍ത്തിയ നാണക്കേടിന്റെ പേരിലാണ്. 82 വര്‍ഷത്തിന്റെ ചരിത്രത്തിനിടെ രണ്ടാം തവണയാണ് വിദേശ പര്യടനത്തിനിടെ കളിക്കാരെ ശിക്ഷാ നടപടിയില്‍ നാട്ടിലേക്കു വിടുന്നത്.
1936ല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ക്രിക്കറ്റ് ഇതിഹാസം ലാലാ അമര്‍നാഥിനെ പറഞ്ഞുവിട്ടതാണ് ആദ്യത്തെ സംഭവം. അന്നത്തെ ടീം നായകന് വിജയനഗരത്തിന്റെ മഹാരാജകുമാരനായ സര് വിജയ ആനന്ദ ഗജപതി രാജുവായിരുന്നു. ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെ അമര്‍നാഥ് ക്യാപ്റ്റനോട് അനുസരണക്കേട് കാട്ടിയെന്നതിന്റെ പേരില്‍ അദ്ദേഹത്തെ നാട്ടിലേക്കു മടക്കി അയച്ചു. ആദ്യ ടെസ്റ്റ് മത്സരത്തിനു മുമ്പാണ് ഈ നടപടി ഉണ്ടായത്. ഈ പറഞ്ഞയക്കലില് രാഷ് ട്രീയ കളി നടന്നിരുന്നുവെന്ന് അമര്‍നാഥും മറ്റുള്ളവരും ആരോപിച്ചിരുന്നു.
ക്രിക്കറ്റ് കളിക്കാരനെന്ന കഴിവുണ്ടായിട്ടല്ല ബ്രിട്ടീഷ് ഇന്ത്യയുടെ ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയെന്ന പേരില്‍ മാത്രമാണ്് വിജയ ആനന്ദ ഗജപതി രാജുവിനെ ക്യാപ്റ്റനാക്കിയതെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അമര്‍നാഥിന്റെ പുറത്താകലിന് ഇന്ത്യയുടെ മോശമായ രാഷ്ട്രീയ കളിയുണ്ടായിരുന്നെങ്കില് സ്ത്രീവിരുദ്ധ പരാമര്‍ശമാണ് പാണ്ഡ്യയുടെയും രാഹുലിന്റെയും പുറത്താക്കലിന് വഴിയൊരുക്കിയത്.
1996ല്‍ നവജ്യോത് സിംഗ് സിദ്ദു ഇംഗ്ലണ്ട് പര്യടനത്തിനിടെ സ്വന്തം തീരുമാനപ്രകാരം ഇന്ത്യയിലേക്കു തിരിച്ചുവന്നു. ടീം ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദിനുമായുള്ള വാക്കുതര്‍ക്കമാണ് ഇതിനു കാരണമായത്. ആരെയും അറിയിക്കാതെ സിദ്ദു ഇംഗ്ലണ്ട് വിട്ടു. ഇതോടെ സിദ്ദുവിന്റെ റൂമേറ്റായ സൗരവ് ഗാംഗുലി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ലോര്‍ഡ്സിലെ ആ ടെസ്റ്റില്‍ ഗാംഗുലി സെഞ്ചുറി നേടുകയും ചെയ്തു. സിദ്ദു രണ്ടു വര്‍ഷം കൂടി ഇന്ത്യക്കുവേണ്ടി കളിച്ചു.