പൂന: ഖേലോ ഇന്ത്യ 2019ന്റെ മൂന്നാം ദിനം കേരളത്തിന് നിരാശ. രണ്ടാം ദിനം കേരളത്തിന്റെ നേട്ടം വെറും മൂന്നു മെഡലില്‍ ഒതുങ്ങി. ഒരു സ്വര്‍ണവും രണ്ടു വെങ്കലവും മാത്രമാണ് നേടാനായത്. പെണ്‍കുട്ടികളുടെ അണ്ടര്‍ 17 വിഭാഗം ഹൈജംപില്‍ കെ.എച്ച്. സലിഹ (1.68 മീറ്റര്‍) സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ മീര ഷിബു (1.60 മീറ്റര്‍) വെങ്കലം നേടി. ആണ്‍കുട്ടികളുടെ അണ്ടര്‍ 21 വിഭാഗത്തില്‍ സി.ഡി. അഖില്‍ വെങ്കലം (15.33 മീറ്റര്‍) വെങ്കലം നേടി.