ഭാവ്നഗര്‍: 69-ാമത് ദേശീയ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റ വനിതകള്‍ വെങ്കലം നിലനിര്‍ത്തി. മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള മത്സരത്തില്‍ കേരളം 79-73ന് ഛത്തീസ്ഗഡിനെ പരാജയപ്പെടുത്തി.
21 പോയിന്റ് നേടിയ പി.എസ്. ജീന, 18 പോയിന്റ് നേടിയ പൂജാമോള്‍ എന്നിവരുടെ പ്രകടനമാണ് കേരളത്തെ ജയത്തിലേക്കു നയിച്ചത്. ഛത്തീസ്ഗഡിന്റെ ആറടി ഒമ്പതിഞ്ച് ഉയരമുള്ള പൂനം ചുര്വേദി 41 പോയിന്റ്് ബാസ്കറ്റില്‍ നിക്ഷേപിച്ചു. കേരളത്തിന്റെ പുരുഷന്മാര്ക്ക് ഒമ്പതാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. പുരുഷന്മാരില് തമിഴ്നാടിനാണ് മൂന്നാം സ്ഥാനം. തമിഴ്നാട് 84-69ന് കര്‍ണാടകയെ തോല്‍പ്പിച്ചു.