മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ആന്‍ഡി മുറെ വിരമിക്കാനൊരുങ്ങുന്നു. അടുത്തയാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ടൂര്‍ണമെന്റാകുമെന്നാണ് മുറെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുപ്പിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാത്തതാണ് മുപ്പത്തിയൊന്നുകാരനായ ബ്രിട്ടീഷ് താരത്തെ വിരമിക്കലിനു പ്രേരിപ്പിച്ചിരിക്കുന്നത്.
പരിക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നീസില്‍ സജീവമായിരുന്നില്ല. മെല്‍ബണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മുറെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിംബിള്‍ഡണ്‍ കളിച്ചുകൊണ്ട് വിരമിക്കണമെന്നായിരുന്നു ആഗ്രഹവും സ്വപ്നവും എന്നാല്‍, അത്രയും നാള് കളിക്കാനാവില്ലെന്നും മുറെ പറഞ്ഞു. ടെന്നീസ് ലോകത്തെ മുഴുവന്‍ സ്കോട്ലന്‍ഡുകാരനായ മുറെയുടെ പ്രഖ്യാപനം ഞെട്ടിച്ചിരിക്കുകയാണ്. നിലവില്‍ 230-ാം റാങ്കിലാണ് ഒളിമ്പിക് ചാമ്പ്യന്‍.
റോജര്‍ ഫെഡററും റഫേല്‍ നദാലും നൊവാക് ജോക്കോവിച്ചും അടക്കിവാണ പുരുഷ ടെന്നീസ് ലോകത്ത് മൂന്നു ഗ്രാന്‍സ് ലാം കിരീടങ്ങളും -വിംബിള്‍ഡണ്‍ (2013, 2016), യുഎസ് ഓപ്പണ്‍ (2012). രണ്ടു ഒളിമ്പിക് സ്വര്‍ണമെഡലും (2012, 2016) മുറെ നേടിയിട്ടുണ്ട്.