സിഡ്നി: ഇന്ത്യക്കെതിരേ ഓസ്ട്രേലിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആദ്യ ഏകദിനത്തിനിറങ്ങുമ്പോള്‍ ഏവരും ഓസ്ട്രേലിയന്‍ കളിക്കാരുടെ ജഴ്സിയാകും ശ്രദ്ധിക്കുക. പഴയ തലമുറയിലുള്ള ക്രിക്കറ്റ് ആരാധകരെ ഓര്‍മകളിലേക്കു കൊണ്ടു പോകുന്നതാകും ആ ജഴ്സി. 1985-86 ലോക സീരിസില്‍ അലന് ബോര്‍ഡറുടെ സംഘം ഈ ജഴ്സി അണിഞ്ഞാണ് ഇന്ത്യക്കെതിരേ ഇറങ്ങിയത്. അന്ന് ബോര്‍ഡറും സംഘവും അണിഞ്ഞ മഞ്ഞയും പച്ചയും വര്‍ണങ്ങളുള്ള ജഴ്സിയിലാണ് ആരോണ്‍ ഫിഞ്ചും സംഘവും ഇറങ്ങുക.