മെല്‍ബണ്‍: ഇന്ത്യയുടെ പ്രജ്നേഷ് ഗുണേശ്വരന് ഓസ്ട്രേലിയന്‍ ഓപ്പണിന് യോഗ്യത. ഓസ്ട്രേലിയന്‍ ഓപ്പണുള്ള യോഗ്യത മത്സരത്തില്‍ മൂന്നാമത്തെയും അവസാനത്തെയും മത്സരം ജയിച്ചതോടെയാണ് ഗുണേശ്വരന് ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍സ് ലാം ടൂര്‍ണമെന്റിനു യോഗ്യത നേടിയത്. ആദ്യമായാണ് ഗുണേശ്വരന് ഒരു ഗ്രാന്സ്ലാമില് കളിക്കുന്നത്. യോഗ്യത റൗണ്ടിലെ മൂന്നാം മത്സരത്തില്‍ ഗുണേശ്വന് ജപ്പാന്റെ യൂസുകെ വാതാനുകിയെ 6-7, 6-4, 6-4ന് തോല്പിച്ചാണ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടിലെത്തിയത്. ആദ്യ റൗണ്ടില്‍ അമേരിക്കയുടെ ഫ്രാന്‍സെസ് ടിയോഫ് ആണ് എതിരാളി. ലോക റാങ്കിംഗില്‍ 112-ാം സ്ഥാനത്താണ് ഗുണേശ്വരന്.