കൊച്ചി: പത്തൊന്പതാമത് മെഴ്സിഡസ് ബെൻസ് ട്രോഫിക്കായുള്ള അമച്വർ ഗോൾഫ് ടൂർണമെന്റിന് പൂനയിൽ തുടക്കം. ബംഗളൂരു, മുംബൈ, അഹമ്മദാബാദ്, കോൽക്കത്ത, ഹൈദരാബാദ്, ഗുർഗാവ്, നോയ്ഡ, ചണ്ഡീഗഡ്, ജയ്പുർ, ലക്നോ എന്നിവിടങ്ങളിലും മൽസരങ്ങൾ നടക്കും. മാർച്ച് 17നു ലക്നോയിലാണ് അവസാന മൽസരം. പ്രാഥമിക മൽസരങ്ങളിൽ പങ്കെടുക്കുന്ന 2200 പേരിൽനിന്നു 40 വിജയികളെ തെരഞ്ഞെടുക്കും.