പനാജി: ഐ ലീഗ് ഫുട്ബോളിൽ കേരള സംഘമായ ഗോകുലം എഫ്സിക്ക് തുടർച്ചയായ നാലാം തോൽവി. ചർച്ചിൽ ബ്രദേഴ്സിനെതിരായ എവേ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു ഗോകുലത്തിന്റെ പരാജയം.
ഒരു ഗോളിന് ലീഡ് നേടിയ ശേഷം ഗോകുലം മൂന്ന് ഗോൾ വഴങ്ങുകയായിരുന്നു. കളി തുടങ്ങി 14-ാം മിനിറ്റിൽ പുതിയ വിദേശ താരം മാർക്കസ് ജോസഫ് ഗോകുലത്തിനായി വല ചലിപ്പിച്ചു. മാർക്കസിന്റെ ലോംഗ് റേഞ്ചർ ശ്രമം ചർച്ചിലിന്റെ ഗോൾകീപ്പറുടെ പിഴവിൽ വലയിലെത്തുകയായിരുന്നു. 37-ാം മിനിറ്റിൽ ദാവ്ദ സീസെ ചർച്ചിലിനെ ഒപ്പമെത്തിച്ചു. 57-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും പ്ലാസ ഗോൾ നേടിയതോടെ ചർച്ചിൽ 3-1ന്റെ ജയം നേടി.
ജയത്തോടെ ചർച്ചിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് മാത്രമുള്ള ഗോകുലം എട്ടാം സ്ഥാനത്താണ്.