ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മഴ. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റി 9-0ന് ബർടണ്‍ അൽബിയോണിനെ മുക്കി. ഗബ്രിയേൽ ജീസസ് നാലു തവണ ലക്ഷ്യംകണ്ടു. 30, 34, 57, 65 മിനിറ്റുകളിലായിരുന്നു ഗബ്രിയേൽ ജീസസിന്റെ ഗോളുകൾ. സിറ്റിക്കായി കെവിൻ ഡി ബ്യൂയിൻ (അഞ്ചാം മിനിറ്റ്), സിൻചെങ്കോ (37-ാം മിനിറ്റ്), കെയ്ൽ വാക്കർ (70-ാം മിനിറ്റ്), റിയാദ് മഹ്റെസ് (83-ാം മിനിറ്റ്) എന്നിവരും വല കുലുക്കി.