ഭാവ്നഗർ (ഗുജറാത്ത്): 69-ാമത് ദേശീയ ബസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള വനിതകൾ സെമിയിൽ. സെമിയിൽ തമിഴ്നാടാണ് കേരളത്തിന്റെ എതിരാളികൾ. ഡൽഹിയെ 55-84നു കീഴടക്കിയാണ് കേരള വനിതകൾ സെമിയിൽ ഇടംപിടിച്ചത്. കേരളത്തിനായി പി.ജെ. അഞ്ജന, കെ.എസ്. പൂജമോൾ എന്നിവർ 18 വീതവും പി.എസ്. ജീന 15ഉം പോയിന്റ് സ്വന്തമാക്കി.
തെലങ്കാനയെ 57-75നു മറികടന്നാണ് തമിഴ്നാട് സെമിയിൽ കടന്നത്. ഛത്തീസ്ഗഡ് 100-80ന് കർണാടകയെ കീഴടക്കിയും ഇന്ത്യൻ റെയിൽവേസ് 94-51ന് പഞ്ചാബിനെ മറികടന്നും സെമിയിൽ പ്രവേശിച്ചു. പുരുഷ വിഭാഗത്തിൽ പഞ്ചാബും കർണാടകയും അവസാന നാലിൽ ഇടംപിടിച്ചിട്ടുണ്ട്.