മാഡ്രിഡ്: കോപ്പ ഡെൽ റേ ഫുട്ബോളിൽ സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന പോരാട്ടത്തിൽ 3-0ന് റയൽ ലെഗാനസിനെ കീഴടക്കി.
സെർജിയോ റാമോസ് (44-പെനൽറ്റി), ലൂക്കാസ് വസ്ക്വസ് (68-ാം മിനിറ്റ്), വിനീഷ്യസ് ജൂണിയർ (77-ാം മിനിറ്റ്) എന്നിവർ റയലിനായി ഗോൾ നേടി. മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് റയലിലെത്തിയ സ്പാനിഷ് കൗമാര താരമായ ബ്രാഹിം ഡിയസിന്റെ അരങ്ങേറ്റ മത്സരംകൂടിയായി ലെഗാനസിനെതിരേ നടന്നത്. 134 കോടി രൂപയ്ക്കാണ് പത്തൊന്പതുകാരനായ ഡിയസിനെ റയൽ സ്വന്തമാക്കിയത്. 78-ാം മിനിറ്റിൽ വിനീഷ്യസിനു പകരക്കാരനായാണ് ഡിയസ് കളത്തിലെത്തിയത്.
മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് 1-1ന് ജിറോണയുമായി സമനിലയിൽ പിരിഞ്ഞു.