ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ആദ്യപാദ സെമി ഫൈനലില്‍ ചെല്‍സിക്കു തോല്‍വി. ടോട്ടനത്തിന്റെ വെംബ്ലി സ്റ്റേഡിയത്തില്‍ ഹാരി കെയ്ന്റെ പെനൽറ്റി ഗോളില്‍ ടോട്ടനം 1-0ന് ചെല്‍സിയെ തോല്‍പ്പിച്ചു. വിഎആർ ഉപയോഗിച്ചാണ് പെനല്‍റ്റി നല്‍കിയത്. 26-ാം മിനിറ്റിലായിരുന്നു അത്. ചെല്‍സി ഗോള്‍കീപ്പര്‍ കെപ അരിസബലാഗ കെയ്നെ ഫൗള്‍ ചെയ്തതിനായിരുന്നു പെനല്‍റ്റി.