കോൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ മുൻ ചാന്പ്യന്മാരായ മോഹൻ ബഗാനു ജയം. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ മിനർവ പഞ്ചാബിനെ 0-2നാണ് ബഗാൻ കീഴടക്കിയത്. ഒമർ എൽഹൗസിനി (30- പെനൽറ്റി), ഡിപാൻഡ ഡിക്ക (69-ാം മിനിറ്റ്) എന്നിവരാണ് ബഗാനുവേണ്ടി ഗോൾ നേടിയത്.
കഴിഞ്ഞ ദിവസം മറ്റൊരു കോൽക്കത്തൻ ടീമായ ഈസ്റ്റ് ബംഗാൾ എവേ പോരാട്ടത്തിൽ ഇന്ത്യൻ ആരോസിനെ കീഴടക്കിയിരുന്നു. മലയാളിതാരമായ ജോബി ജെസ്റ്റിൻ ഈസ്റ്റ് ബംഗാളിനായി ലക്ഷ്യംനേടിയ മത്സരത്തിൽ 1-2നായിരുന്നു അവരുടെ ജയം.