പെർത്ത്: സ്ലെഡ്ജിംഗ് ആശാന്മാരായ ഓസ്ട്രേലിയയെവരെ കടത്തിവെട്ടുന്ന പ്രകോപനവുമായി പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ കുപ്രസിദ്ധി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അതിരുകടക്കുന്നതായി വിമർശനം. കോഹ്ലിയുടെ ചില രീതികൾ ശരിയല്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. കോഹ്ലിക്ക് ആത്മനിയന്ത്രണം നഷ്ടമായിരിക്കുന്നു എന്നാണ് മുൻ ഓസീസ് താരം മൈക്കിൾ ഹസിയുടെ പ്രതികരണം.
അതേസമയം, കോഹ്ലി മഹാനായ കളിക്കാരനാണെന്നും അദ്ദേഹം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്നുമായിരുന്നു നഥാൻ ലിയോണിന്റെ പ്രതികരണം.
അതേസമയം, കോഹ്ലി മഹാനായ കളിക്കാരനാണെന്നും അദ്ദേഹം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്നുമായിരുന്നു നഥാൻ ലിയോണിന്റെ പ്രതികരണം.