ജയ്പുർ: 2019 ഐപിഎൽ ട്വന്റി-20ക്കായുള്ള കളിക്കാരുടെ ലേലം ഇന്ന് ജയ്പുരിൽ നടക്കും. എട്ട് ടീമുകളിലായി 70 കളിക്കാരുടെ ഒഴിവാണ് ഉള്ളത്. 1003 കളിക്കാരാണ് 2019 ഐപിഎലിനായി രജിസ്റ്റർ ചെയ്തതെങ്കിലും ഫ്രാഞ്ചൈസികൾ തയാറാക്കിയ അവസാന പട്ടികയിൽ 346 പേരാണുള്ളത്. ഇവരിൽനിന്നാണ് ടീമുകൾ തങ്ങൾക്കുവേണ്ട കളിക്കാരെ ലേലം കൊള്ളുക. പഞ്ചാബ് കിംഗ്സ് ഇലവനാണ് ഇത്തവണത്തെ ലേലത്തിൽ ഏറ്റവും അധികം താരങ്ങൾക്കായി രംഗത്തുള്ളത്. 11 ഇന്ത്യൻ കളിക്കാർക്കായും നാല് വിദേശ കളിക്കാർക്കായും പഞ്ചാബ് രംഗത്തുണ്ട്.
നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന 23 പേരെ നിലനിർത്തിയിട്ടുണ്ട്. രണ്ട് കളിക്കാർക്കായിമാത്രമാണ് ചെന്നൈ ലേലത്തിനെത്തുന്നത്.
കളിക്കാർ 346
അടുത്ത വർഷത്തെ ഐപിഎലിനുള്ള താര ലേലത്തിനായി അണിനിരക്കുന്നത് വിവിധ രാജ്യങ്ങളിൽനിന്നുള്ള 346 കളിക്കാർ. എട്ട് ടീമുകളിലായി 70 കളിക്കാർക്കായാണ് ഇത്തവണ ലേലം നടക്കുക.