വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്ക ഇന്നിംഗ്സ് തോൽവിയിലേക്ക്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 282ൽ ഒതുക്കി ക്രീസിലെത്തിയ ആതിഥേയർ ഒന്നാം ഇന്നിംഗ്സിൽ 578 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ സന്ദർശകർ മൂന്നാം ദിനം അവസാനിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 20 റണ്‍സ് എന്ന നിലയിലാണ്.
ഓപ്പണിംഗ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റിക്കാർഡ് കുറിച്ച് ഇരട്ട സെഞ്ചുറി നേടിയ ടോം ലാഥത്തിന്റെ (264 നോട്ടൗട്ട്) മികവിലാണ് ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സിൽ 578 റണ്‍സ് നേടിയത്. ഒരു കിവീസ് താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറുമാണ് ലാഥം വെല്ലിംഗ്ടണിൽ കുറിച്ചത്.
എതിർ ടീമിന്റെ ഒന്നാം ഇന്നിംഗ്സിനു ശേഷം ക്രീസിലെത്തുന്പോൾ ഒരു ഓപ്പണർ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ലങ്കയ്ക്കെതിരേ ന്യൂസിലൻഡിനായി ടോം ലാഥം നേടിയ 264 നോട്ടൗട്ട്. 2017-18 ആഷസ് ടെസ്റ്റിൽ ഇംന്തണ്ടിനായി അലിസ്റ്റർ കുക്ക് നേടിയ 244 നോട്ടൗട്ട് ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്.