ടൂറിന്/മിലാന്: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനും ഇന്റര്‍ മിലാനും ജയം. ടൂറിന് ഡെര്‍ബിയില്‍ യുവന്റസ് 1-0ന് ടോറിനോയെ തോല്‍പ്പിച്ചു. ഇതേ സ്കോറിനുതന്നെയാണ് ഇന്റര്‍ മിലാന് ഉഡീനിസിനെ പരാജയപ്പെടുത്തിയത്. രണ്ടു ടീമിന്റെയും ജയം പെനല്‍റ്റിയിലൂടെയായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാം പകുതിയില്‍ ലഭിച്ച പെനല്‍റ്റി വലയിലാക്കിയാണ് യുവന്റസിനു ജയമൊരുക്കിയത്. 70-ാം മിനിറ്റിലെ ഈ ഗോള്‍ സീരി എയില്‍ യുവന്റസിന്റെ 5000മത്തെ ഗോളായിരുന്നു. ഈ സീരി എ സീസണില്‍ റൊണാള്‍ഡോയുടെ 11-ാമത്തെ ഗോളുമായിരുന്നു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ പോര്‍ച്ചുഗീസ് താരം ജെനോവയുടെ ക്രിസ്റ്റോഫ് പിയാടിക്കിനൊപ്പമാണ്.