തലശേരി: അണ്ടർ 23 സി.കെ. നായിഡു ട്രോഫിയിൽ ഹിമാചലിനെതിരേ ആദ്യദിവസംതന്നെ 194 റൺസിന് കേരളം പുറത്തായി. കേരളത്തിനുവേണ്ടി ഡാരിൽ എസ്. ഫെരാരിയോ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചൽപ്രദേശ് ആദ്യദിവസം കളിയിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് നേടി. കേരളത്തിനുവേണ്ടി ആനന്ദ് ജോസഫ് രണ്ടു വിക്കറ്റും ശ്രീഹരി ഒരു വിക്കറ്റും നേടി. 35 റൺസുമായി എസ്.ജി. അറോറയും ഒരു റണ്ണുമായി കശ്യപുമാണ് ക്രീസിൽ.