+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​​ർ​​ത്തി​​ൽ തി​​രി​​ച്ച​​ടി​​ച്ചു, പ​​ക്ഷേ...

പെ​​ർ​​ത്ത്: അ​​ഡ്‌​ലെ​​യ്ഡി​​ൽ ജ​​യി​​ച്ച് പെ​​ർ​​ത്തി​​ൽ എ​​ത്തി​​യ ഇ​​ന്ത്യ​​ക്ക് ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം സ​​മ്മാ​​നി​​ച്ച​​ത് ആ​​ശ്വാ​​സ​​വും ആ​​ശ​​ങ്ക​​യും. മി​​
പെ​​ർ​​ത്തി​​ൽ തി​​രി​​ച്ച​​ടി​​ച്ചു, പ​​ക്ഷേ...
പെ​​ർ​​ത്ത്: അ​​ഡ്‌​ലെ​​യ്ഡി​​ൽ ജ​​യി​​ച്ച് പെ​​ർ​​ത്തി​​ൽ എ​​ത്തി​​യ ഇ​​ന്ത്യ​​ക്ക് ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം സ​​മ്മാ​​നി​​ച്ച​​ത് ആ​​ശ്വാ​​സ​​വും ആ​​ശ​​ങ്ക​​യും. മി​​ക​​ച്ച തു​​ട​​ക്ക​​മി​​ട്ട കം​​ഗാ​​രു​​ക്ക​​ളെ പി​​ടി​​ച്ചു​​കെ​​ട്ടാ​​ൻ സാ​​ധി​​ച്ചെ​​ന്ന​​ത് വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കും കൂ​​ട്ട​​ർ​​ക്കും ആ​​ശ്വാ​​സം ന​​ല്കു​​ന്പോ​​ൾ ബൗ​​ള​​ർ​​മാ​​രെ പി​​ന്തു​​ണ​​യ്ക്കു​​ന്ന ഇ​​വി​​ടെ ആ​​തി​​ഥേ​​യ​​ർ 300 ല​​ക്ഷ്യ​​മാ​​ക്കി നീ​​ങ്ങു​​ന്ന​​ത് ആ​​ശ​​ങ്ക​​യ്ക്ക് കാ​​ര​​ണ​​മാ​​കു​​ന്നു. തി​​രി​​ച്ച​​ടി​​ക്കാ​​ൻ സാ​​ധി​​ച്ചെ​​ങ്കി​​ലും ക​​ളി​​യു​​ടെ നി​​യ​​ന്ത്ര​​ണം ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ കൈ​​ക​​ളി​​ൽ​​ത​​ന്നെ​​യാ​​ണ്. ടോ​​സ് ജ​​യി​​ച്ച് ക്രീ​​സി​​ലെ​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ ആ​​ദ്യ ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ആ​​റ് വി​​ക്ക​​റ്റ​​് ന​​ഷ്ട​​ത്തി​​ൽ 277 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്.

വെ​​ള്ളം കു​​ടി​​പ്പി​​ച്ച ഓ​​പ്പ​​ണിം​​ഗ്

അ​​ഡ്‌​ലെ​​യ്ഡി​​ൽ ഓ​​സീ​​സ് ഓ​​പ്പ​​ണ​​ർ​​മാ​​ർ​​ക്ക് ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും കാ​​ര്യ​​മാ​​യൊ​​ന്നും ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ല്ലെ​​ന്ന​​താ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ പ്ര​​ധാ​​ന നേ​​ട്ടം. എ​​ന്നാ​​ൽ, ഇ​​ന്ന​​ലെ കാ​​ര്യ​​ങ്ങ​​ൾ മാ​​റി​​മ​​റി​​ഞ്ഞു. പ​​ച്ച​​പ്പ് നി​​റ​​ഞ്ഞ പി​​ച്ചി​​ൽ ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ​​മാ​​ർ കൃ​​ത്യ​​ത​ ക​​ണ്ടെ​​ത്താ​​ൻ വി​​ഷ​​മി​​ച്ച​​പ്പോ​​ൾ ഓ​​സീ​​സ് ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ മാ​​ർ​​ക​​സ് ഹാ​​രി​​സും (70 റ​​ണ്‍​സ്) ആ​​രോ​​ണ്‍ ഫി​​ഞ്ചും (50 റ​​ണ്‍​സ്) ആ​​ദ്യ​​വി​​ക്ക​​റ്റി​​ൽ 112 റ​​ണ്‍​സ് നേ​​ടി. ഷാ​​മി മാ​​ത്ര​​മാ​​ണ് ആ​​ദ്യ സെ​​ഷ​​നു​​ക​​ളി​​ൽ മി​​ക​​ച്ച ബൗ​​ളിം​​ഗ് കാ​​ഴ്ച​​വ​​ച്ച​​ത്. ല​​ഞ്ചി​​നു പി​​രി​​യു​​ന്പോ​​ൾ 26 ഓ​​വ​​റി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ 66 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ. ചാ​​യ​​യ്ക്കാ​​യി പി​​രി​​യു​​ന്ന​​തി​​നു തൊ​​ട്ടു​​മു​​ന്പാ​​ണ് ഇ​​ന്ത്യ​​ക്ക് ഇ​​വ​​രു​​ടെ കൂ​​ട്ടു​​കെ​​ട്ട് ത​​ക​​ർ​​ക്കാ​​ൻ സാ​​ധി​​ച്ച​​ത്. ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ പ​​ന്തി​​ൽ വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ങ്ങി ഫി​​ഞ്ച് പു​​റ​​ത്താ​​യി.

ര​​ണ്ട് സെ​​ഷ​​ൻ, ആ​​റ് വി​​ക്ക​​റ്റ്

ഇ​​ന്ന​​ല​​ത്തെ അ​​വ​​സാ​​ന ര​​ണ്ട് സെ​​ഷ​​നി​​ലാ​​ണ് ഇ​​ന്ത്യ ആ​​റ് വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി​​യ​​ത്. ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ​​ൻ പേ​​സ​​ർ​​മാ​​ർ​​ക്ക് ലൈ​​നും ലെം​​ഗ്തും ക​​ണ്ടെ​​ത്താ​​ൻ പോ​​ലും സാ​​ധി​​ച്ച​​ത്. അ​​തി​​ന്‍റെ ഫ​​ല​​മാ​​യി​​രു​​ന്നു അ​​വ​​സാ​​ന സെ​​ഷ​​നു​​ക​​ളി​​ൽ വീ​​ണ വി​​ക്ക​​റ്റു​​ക​​ൾ. ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ അ​​ത്യു​​ജ്വ​​ല​​മാ​​യ സ്പെ​​ല്ലു​​ക​​ൾ അ​​തി​​ജീ​​വി​​ച്ച ടിം ​​പെ​​യ്നും (16 നോ​​ട്ടൗ​​ട്ട്) പാ​​റ്റ് ക​​മ്മി​​ൻ​​സു​​മാ​​ണ് (11 നോ​​ട്ടൗ​​ട്ട്) ക്രീ​​സി​​ൽ.

ഇ​​ന്ത്യ​​ക്കാ​​യി ഇ​​ഷാ​​ന്ത് ശ​​ർ​​മ​​യും ഹ​​നു​​മ വി​​ഹാ​​രി​​യും ര​​ണ്ട് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി​​യ​​പ്പോ​​ൾ ബും​​റ​​യും ഉ​​മേ​​ഷ് യാ​​ദ​​വും ഓ​​രോ വി​​ക്ക​​റ്റ് നേ​​ടി.

കോ​​ഹ്‌​ലി​​യു​​ടെ ക്യാ​​ച്ച്

പീ​​റ്റ​​ർ ഹാ​​ൻ​​ഡ്സ്കോ​​ന്പി​​നെ (ഏ​​ഴ് റ​​ണ്‍​സ്) ഇ​​ഷാ​​ന്ത് ശ​​ർ​​മ​​യു​​ടെ പ​​ന്തി​​ൽ പു​​റ​​ത്താ​​ക്കാ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​സെ​​ക്ക​​ൻ​​ഡ് സ്ലി​​പ്പി​​ൽ എ​​ടു​​ത്ത അ​​ത്യു​​ജ്വ​​ല ക്യാ​​ച്ച് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ത​​രംഗമായി. വ​​ല​​ത്തേ​​ക്ക് ഉ​​യ​​ർ​​ന്നു ഡൈ​​വ് ചെ​​യ്ത് ഒ​​റ്റ​​കൈ​​യി​​ലൊ​​തു​​ക്കി​​യ ക്യാ​​ച്ച് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ന്‍റെ ക്ലാ​​സ് വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന​​താ​​യി​​രു​​ന്നു.

ഷോ​​ണ്‍ മാ​​ർ​​ഷി​​നെ (45 റ​​ണ്‍​സ്) ഹ​​നു​​മ വി​​ഹാ​​രി​​യു​​ടെ പ​​ന്തി​​ൽ ഫ​​സ്റ്റ് സ്ലി​​പ്പി​​ൽ ര​​ഹാ​​നെ പി​​ടി​​കൂ​​ടി​​യ​​തും മി​​ക​​ച്ചൊ​​രു ക്യാ​​ച്ചി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു. മാ​​ർ​​ഷും ടിം ​​ഹെ​​ഡും (58 റ​​ണ്‍​സ്) ഹാ​​രി​​സി​​ന്‍റെ​​യും ഫി​​ഞ്ചി​​ന്‍റെ​​യും വ​​ഴി​​ക​​ളി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ചെ​​ങ്കി​​ലും അ​​വ​​സാ​​ന സെ​​ഷ​​നു​​ക​​ളി​​ൽ ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ​​മാ​​ർ ഉ​​ണ​​ർ​​ന്ന​​പ്പോ​​ൾ വ​​ൻ​​ ഭീ​​ഷ​​ണി ഒ​​ഴി​​വാ​​കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​ഞ്ചാം വി​​ക്ക​​റ്റി​​ൽ മാ​​ർ​​ഷും ഹെ​​ഡും ചേ​​ർ​​ന്ന് നേ​​ടി​​യ 84 റ​​ണ്‍​സ് ഇ​​ന്ത്യ​​ക്ക് ക്ഷീ​​ണം ചെ​​യ്തു. 69 ഓ​​വ​​റി​​ൽ 200 ക​​ട​​ക്കാ​​ൻ ഇ​​വ​​രു​​ടെ ഇ​​ന്നിം​​ഗ്സ് ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് സ​​ഹാ​​യ​​ക​​മാ​​യി. ഇ​​ഷാ​​ന്തി​​ന്‍റെ പ​​ന്തി​​ൽ തേ​​ഡ് മാ​​നി​​ൽ മു​​ഹ​​മ്മ​​ദ് ഷാ​​മി​​യു​​ടെ ക്യാ​​ച്ചി​​ലൂ​​ടെ​​യാ​​ണ് ഹെ​​ഡ് മ​​ട​​ങ്ങി​​യ​​ത്.

ര​​ണ്ട് ക്യാ​​ച്ച് ന​​ഷ്ടം

45-ാം ഓ​​വ​​റി​​ൽ സെ​​ക്ക​​ൻ​​ഡ് സ്ലി​​പ്പി​​ൽ ഹാ​​രി​​സി​​നെ ഷാ​​മി​​യു​​ടെ പ​​ന്തി​​ൽ കെ.​​എ​​ൽ. രാ​​ഹു​​ൽ വി​​ട്ടു​​ക​​ള​​ഞ്ഞു. ഓ​​സീ​​സ് ഓ​​പ്പ​​ണ​​ർ 60 റ​​ണ്‍​സ് എ​​ടു​​ത്തു നി​​ൽ​​ക്കു​​ന്പോ​​ഴാ​​യി​​രു​​ന്നു അ​​ത്. പ​​ത്ത് റ​​ണ്‍​സ്കൂ​​ടി ചേ​​ർ​​ത്ത് വി​​ഹാ​​രി​​യു​​ടെ പ​​ന്തി​​ൽ സ്ലി​​പ്പി​​ൽ ര​​ഹാ​​ന​​യ്ക്ക് ക്യാ​​ച്ച് ന​​ല്കി ഹാ​​രി​​സ് മ​​ട​​ങ്ങി.
67-ാം ഓ​​വ​​റി​​ന്‍റെ ര​​ണ്ടാം പ​​ന്തി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ മ​​റ്റൊ​​രു ക്യാ​​ച്ച് ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ​​ത്. 24 റ​​ണ്‍​സ് എ​​ടു​​ത്തുനിൽക്കേ ഷോ​​ണ്‍ മാ​​ർ​​ഷി​​നെ വി​​ഹാ​​രി​​യു​​ടെ പ​​ന്തി​​ൽ വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ ഋ​​ഷ​​ഭ് പ​​ന്ത് വി​​ട്ടു​​ക​​ള​​ഞ്ഞു.

സ്കോ​​ർ​​ബോ​​ർ​​ഡ്

ഓ​​സ്ട്രേ​​ലി​​യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: ഹാ​​രി​​സ് സി ​​ര​​ഹാ​​നെ ബി ​​വി​​ഹാ​​രി 70, ഫി​​ഞ്ച് എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ബും​​റ 50, ഖ​​വാ​​ജ സി ​​പ​​ന്ത് ബി ​​ഉ​​മേ​​ഷ് 5, ഷോ​​ണ്‍ മാ​​ർ​​ഷ് സി ​​ര​​ഹാ​​നെ ബി ​​വി​​ഹാ​​രി 45, ഹാ​​ൻ​​ഡ്സ്കോ​​ന്പ് സി ​​കോ​​ഹ്‌​ലി ​ബി ​ഇ​​ഷാ​​ന്ത് 7, ഹെ​​ഡ് സി ​​ഷാ​​മി ബി ​​ഇ​​ഷാ​​ന്ത് 58, പെ​​യ്ൻ നോ​​ട്ടൗ​​ട്ട് 16, ക​​മ്മി​​ൻ​​സ് നോ​​ട്ടൗ​​ട്ട് 11, എ​​ക്സ്ട്രാ​​സ് 15, ആ​​കെ 90 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 277.
ബൗ​​ളിം​​ഗ്: ഇ​​ഷാ​​ന്ത് 16-7-35-2, ബും​​റ 22-8-41-1, ഉ​​മേ​​ഷ് 18-2-68-1, ഷാ​​മി 19-3-63-0, വി​​ഹാ​​രി 14-1-53-2, വി​​ജ​​യ് 1-0-10-0.