കൊളംബോ: എസിസി എമേർജിംഗ് ടീംസ് ഏഷ്യ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ ഫൈനലിൽ. ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഇന്ത്യൻ ബൗളിംഗിനു മുന്നിൽ 44.4 ഓവറിൽ 172 റണ്‍സ് നേടാനേ പാക്കിസ്ഥാനു സാധിച്ചുള്ളൂ. ഇന്ത്യക്കായി ലെഗ് സ്പിന്നർ മായങ്ക് മാർക്കണ്ഡെ 9.4 ഓവറിൽ 39 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
ചെറിയ സ്കോറിനായി ബാറ്റേന്തിയ ഇന്ത്യ 27.3 ഓവറിൽ ലക്ഷ്യംനേടി. ഇന്ത്യക്കായി നിതീഷ് റാണ (60 നോട്ടൗട്ട്), ഹിമ്മത് സിംഗ് (59 റണ്‍സ്) എന്നിവർ അർധസെഞ്ചുറി നേടി. നാലാം വിക്കറ്റിൽ ഇവർ 126 റണ്‍സ് എടുത്തു.
ചെറിയ സ്കോറിനായി ബാറ്റേന്തിയ ഇന്ത്യ 27.3 ഓവറിൽ ലക്ഷ്യംനേടി. ഇന്ത്യക്കായി നിതീഷ് റാണ (60 നോട്ടൗട്ട്), ഹിമ്മത് സിംഗ് (59 റണ്‍സ്) എന്നിവർ അർധസെഞ്ചുറി നേടി. നാലാം വിക്കറ്റിൽ ഇവർ 126 റണ്‍സ് എടുത്തു.