ഭുവനേശ്വര്‍: സ്വന്തം നാട്ടില്‍ 43 വര്‍ഷത്തിനുശേഷം ഹോക്കി ലോകകപ്പ് കിരീടമെന്ന മോഹവുമായി ഇറങ്ങിയ ഇന്ത്യയുടെ സ്വപ്നങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ വീണുടഞ്ഞു. മുന്നിലെത്തിയശേഷം ഗോള്‍ വഴങ്ങിയ ഇന്ത്യ നെതര്‍ലന്‍ഡ്സിനോട് 2-1ന് പൊരുതി കീഴടങ്ങി. ലോകകപ്പില്‍ ഇന്ത്യക്കിതുവരെ തോല്‍പ്പിക്കാനാവാത്ത ടീമാണ് നെതര്‍ലന്‍ഡ്സ്. 16,000ലേറെ വരുന്ന സ്വന്തം ആരാധകരെ കണ്ണീരിലാക്കിയാണ് ഇന്ത്യയുടെ ടീം കീഴടങ്ങിയത്.
ശക്തരായ നെതര്‍ലന്‍ഡ്സിന്റെ വല 12-ാം മിനിറ്റില്‍ കുലുക്കിയ ആകാശ്ദീപ് സിംഗ് ആരാധകരെ കോരിത്തരിപ്പിച്ചു. ശക്തമായി പൊരുതിയ നെതര്‍ലന്‍ഡ്സ് ആദ്യ ക്വാര്‍ട്ടര്‍ തീരുന്നതിന് സെക്കന്‍ഡുകള്‍ മുമ്പ് തിയറി ബ്രിങ്ക്മാനിലൂടെ സമനില നേടി. അടുത്ത രണ്ടു ക്വാര്‍ട്ടറിലും ഒപ്പത്തിനൊപ്പം പൊരുതയിതോട ഗോളുകള്‍ പിറന്നില്ല. 50-ാം മിനിറ്റില്‍ ഇന്ത്യയെ നിരാശപ്പെടുത്തിക്കൊണ്ട് മിന്‍ക് വാന്‍ ഡെര്‍ വീര്ദന് വിജയഗോള്‍ നേടി.
ആദ്യ സെമിയില്‍ ബെല്‍ജിയം 2-1ന് ജര്‍മനിയെ തോല്‍പ്പിച്ചു. നാളെ നടക്കുന്ന സെമി ഫൈനലുകളില്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട്, ബെല്‍ജിയത്തെയും ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്സിനെയും നേരിടും.