മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗിന്റെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ വലിയ ടീമുകളെല്ലാം പരാജയപ്പെടുകയോ സമനിലയുമായി രക്ഷപ്പെടുകയോ ചെയ്തപ്പോള്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി തല ഉയര്‍ത്തിനിന്നു. ഗ്രൂപ്പ് എഫില്‍ ഹോഫെന്ഫൈമിനോട് പിന്നില്‍നിന്നശേഷമാണ് സിറ്റി വിജയത്തിലേക്കു തിരിച്ചെത്തിയത്. ലെറ്വ സാനെയുടെ ഇരട്ട ഗോളില്‍ സിറ്റി 2-1ന് ഹോഫെന്ഫൈമിനെ തോല്‍പ്പിച്ചു. 45+1, 61 മിനിറ്റുകളിലായിരുന്നു സെയ്ന്റെ ഗോളുകള്‍. രണ്ടും ഫ്രീകിക്കിൽനിന്നായിരുന്നു. ഗ്രൂപ്പ് എഫില്‍ 13 പോയിന്റുമായി സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.
16-ാം മിനിറ്റില്‍ ആന്ദ്രെ ക്രമാറിക്കിന്റെ പെനല്‍റ്റിയില്‍ ഹോഫെന്‍ഹൈം മുന്നിലെത്തി.
ഷാക്തര്‍ ഡൊണെറ്റ്സ്കിനെ സമനിലയില്‍ തളച്ച് ലിയോണ്‍ പ്രീക്വാര്‍ട്ടറിലെത്തി. നാബില്‍ ഫെകിറിലൂടെയാണ് ലിയോണ്‍ ഷാക്തറുമായി 1-1ന്റെ സമനില നേടിയത്. 22-ാം മിനിറ്റില്‍ മോറസ് ഷാക്തറിനെ മുന്നിലെത്തിച്ചു. 65-ാം മിനിറ്റിലായിരുന്നു ഫെകിറിന്റെ സമനില ഗോള്‍.