ഭുവനേശ്വര്‍: പ്രതീക്ഷകളുടെ കനത്ത ഭാരവുമായി ഇന്ത്യ ഇന്ന് ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ നെതര്‍ലന്‍ഡ്സിനെതിരേ ഇറങ്ങും. 43 വര്‍ഷത്തിനുശേഷം ലോകകപ്പില്‍ ഇന്ത്യ കിരീടം തേടി ഇറങ്ങുകയാണ്. ഇന്ത്യയുടെ സ്വപ്നങ്ങള്‍ അത്ര എളുപ്പമല്ല. ക്വാര്‍ട്ടറില്‍ കരുത്തരായ നെതര്‍ലന്‍ഡ്സിനെ തോല്പ്പിച്ചുവേണം സെമിയിലെത്താന്‍. ഹോക്കിയില്‍ വലിയ പാരമ്പര്യം പറയാനുള്ള ഇന്ത്യ 1975ലാണ് അവസാനമായി സെമി ഫൈനലിലെത്തിയത്. അന്ന് കിരീടം നേടുകയും ചെയ്തു.
നെതര്‍ലന്‍ഡ്സിനെതിരേ ഇന്ത്യക്കു മികച്ച റിക്കാര്ഡല്ല ഉള്ളത്. ലോകകപ്പില്‍ ഇതുവരെ ഇന്ത്യക്ക് ഡച്ച് ടീമിനെ തോല്‍പ്പിക്കാനായിട്ടില്ല. ആറു തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചെണ്ണത്തിലും നെതര്‍ലന്‍ഡ്സ് ജയിച്ചു. ഒരെണ്ണം സമനിലയുമായി. ഇന്ന് മന്‍പ്രീത് സിംഗിനും സംഘത്തിനും ഡച്ച് ടീമിനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യ പുതിയ ചരിത്രം തങ്കലിപിയില്‍ എഴുതും.
നിലവിലെ ഫോമും റാങ്കും നോക്കിയാല്‍ രണ്ടു ടീമില്‍ ആരാണ് കരുത്തരെന്ന് പറയാന്‍ പറ്റില്ല. ലോക റാങ്കിംഗില്‍ നെതര്‍ലന്‍ഡ്സ് നാലാമതും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. ഈ വര്‍ഷമാദ്യം ഇരുടീമും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനിലയാകുകയായിരുന്നു.
തമ്മിലുള്ള പോരാട്ടത്തിന്റെ കണക്ക് നോക്കിയാല്‍ ഇരുടീമും 105 തവണ ഏറ്റുമുട്ടി. ഇന്ത്യ 33 തവണ ജയിച്ചപ്പോള്‍ 48 പ്രാവശ്യം തോറ്റു. 2013 മുതലുള്ള കളിക്കണക്ക് നോക്കിയാല്‍ ഇരുടീമും ഒമ്പത് തവണ ഏറ്റുമുട്ടി. നാലു ജയംവീതം നേടി. ഒരെണ്ണം സമനിലായി.
ഇന്നത്തെ ഇന്ത്യ-നെതര്‍ലന്‍ഡ്സ് മത്സരത്തില്‍ വേഗമേറിയ നീക്കങ്ങളും ചടുലമായ ആക്രമണ മുന്നേറ്റങ്ങളും പ്രതീക്ഷിക്കാം. പൂള് മത്സരങ്ങളില്‍ ഇരുടീമിന്റെയും പ്രകടനം അത്തരത്തിലായിരുന്നു. ഇന്ത്യ 12 ഗോള്‍ നേടിയപ്പോള്‍ മൂന്നെണ്ണം വഴങ്ങി. ഡച്ച് ടീമാണെങ്കില്‍ 18 എണ്ണം അടിച്ചു അഞ്ചെണ്ണം വഴങ്ങി. ഇന്ത്യന്‍ സ്ട്രൈക്കര്‍മാരായ മന്ദീപ് സിംഗ്, സിമ്രാന്‍ജിത് സിംഗ്, ലളിത് ഉപാധ്യ, ആകാശ് ദീപ് സിംഗ് എന്നിവര്‍ ഫോമിലാണ്. ഡച്ച് നിരയിലെ ക്യാപ്റ്റന്‍ ബില്ലി ബാക്കര്‍, സെവ് വാന്‍ ഓസ്, ജെറോണ്‍ ഹെര്ട്സ്ബര്ഗ്, മിര്‍കോ പ്യൂരിയസര്, റോബര്‍ട്ട് കെംപര്മാന്, തിയറി ബ്രിങ്ക്മാന്‍ എന്നിവരുള്ള മിഡ്ഫീല്‍ഡ്, സ്ട്രൈക്ക് നിര പരിചയസമ്പത്തുള്ളവരാണ്.
ഇന്നത്തെ ആദ്യ ക്വാര്‍ട്ടറില്‍ ജര്‍മനി ബെല്‍ജിയത്തെ നേരിടും.