+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജംഷഡ്പുരിന് ജയം, നാലാമത്

ജം​ഷ​ഡ്പു​ര്‍: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ജം​ഷ​ഡ്പു​ര്‍ 21ന് ​ഡ​ല്‍ഹി ഡൈ​നാ​മോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ജ​യ​ത്തോ​ടെ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി ഗോ​വ​യെ മ​റി​ക​ട​ന്ന് പോ​യി​ന്‍റ് നി​
ജംഷഡ്പുരിന് ജയം, നാലാമത്
ജം​ഷ​ഡ്പു​ര്‍: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ജം​ഷ​ഡ്പു​ര്‍ 2-1ന് ​ഡ​ല്‍ഹി ഡൈ​നാ​മോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ജ​യ​ത്തോ​ടെ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി ഗോ​വ​യെ മ​റി​ക​ട​ന്ന് പോ​യി​ന്‍റ് നി​ല​യി​ല്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. 12 ക​ളി​യി​ല്‍ ജം​ഷ​ഡ്പു​രി​ന് 19 പോ​യി​ന്‍റാ​ണു​ള്ള​ത്. 11 ക​ളി​യി​ല്‍ ഡൈ​നാ​മോ​സി​ന് ഒ​രു ജ​യം പോ​ലും നേ​ടാ​നാ​യി​ട്ടി​ല്ല.

പി​ന്നി​ല്‍നി​ന്ന​ശേ​ഷം തി​രി​ച്ച​ടി​ച്ചാ​ണ് ജം​ഷ​ഡ്പു​രി​ന്‍റെ ജ​യം. 24-ാം മി​നി​റ്റി​ല്‍ ല​ലി​യ​ന്‍സു​ല ചാം​ഗ്‌​തെ ഡൈ​നാ​മോ​സി​നെ മു​ന്നി​ലെ​ത്തി​ച്ചു. ഈ ​ലീ​ഡി​ന് അ​ധി​കം ആ​യു​സി​ല്ലാ​യി​രു​ന്നു. 29-ാം മി​നി​റ്റി​ല്‍ ടിം ​കാ​ഹി​ല്‍ ഗോ​ള്‍ മ​ട​ക്കി. 61-ാം മി​നി​റ്റി​ല്‍ ഫ​റു​ഖ് ചൗ​ധ​രി​യാ​ണ് വി​ജ​യ ഗോ​ള്‍ നേ​ടി​യ​ത്.

മ​ത്സ​ര​ത്തി​ല്‍ ജം​ഷ​ഡ്പു​രി​നെ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​നം ഡൈ​നാ​മോ​സാ​ണ് ന​ട​ത്തി​യ​ത്. ഷോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും പ​ന്ത​ട​ക്ക​ത്തി​ലും ഡൈ​നാ​മോ​സാ​യി​രു​ന്നു മു​ന്നി​ല്‍. എ​ന്നാ​ല്‍ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​വും സു​ബ്ര​താ പാ​ലി​ന്‍റെ മി​ക​ച്ച ര​ക്ഷ​പ്പെ​ടു​ത്ത​ലും ചേ​ര്‍ന്ന​പ്പോ​ള്‍ ഡൈ​നാ​മോ​സി​ന് കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടാ​നാ​യി​ല്ല. പോയിന്‍റ് നിലയിൽ ബംഗളൂരു ഒന്നാമതാണ്. മുംബൈ സിറ്റിയും നോർത്ത്ഈസ്റ്റുമാണ് രണ്ടും മൂ ന്നും സ്ഥാനങ്ങളിൽ. ഗോവ അ ഞ്ചാം സ്ഥാനത്താണ്.