ബാഴ്സലോണ: ലൂകാസ് മൗറ 85-ാം മിനിറ്റില്‍ നേടിയ ഗോള്‍ ടോട്ടനത്തെ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലെത്തിച്ചു. ബാഴ്സലോണയില്‍ അസാധ്യമെന്നു കരുതിയ സമനിലയാണ് ടോട്ടനം കൈവരിച്ചത്. ഗ്രൂപ്പ് ബിയിലെ ബാഴ്സലോണ-ടോട്ടനം പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു. ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രം നേടിയ ടോട്ടനത്തിന്റെ തിരിച്ചുവരവ് അപ്രതീക്ഷിതമായിരുന്നു.
ബാഴ്സലോണയ്ക്കെതിരേ പിന്നില്‍നിന്നശേഷമാണ് ടോട്ടനം സമനില പിടിച്ചെടുത്തത്. നോക്കൗട്ടിലെത്താന്‍ ടോട്ടനമിന് ഇന്റര്‍ മിലാന്-പിഎസ്വി ഐന്തോവന് ഫലം നിര്‍ണായകമായിരുന്നു. ഇന്റര്‍-പിഎസ്വി മത്സരം 1-1ന് സമനിലയായതോടെ ടോട്ടനത്തിന് സമനില മതിയെന്നായി. സമനില നേടിയ ടോട്ടനം പ്രീക്വാര്‍ട്ടറിലേക്കു മാര്‍ച്ച് ചെയ്തു. ടോട്ടനത്തിനും ഇന്ററിനും എട്ട് പോയിന്റ് വീതമായിരുന്നു. തമ്മിലുള്ള മത്സരത്തില്‍ ഇന്ററിനെതിരേ ടോട്ടനത്തിന്റെ മികവാണ് ഇംഗ്ലീഷ് ക്ലബ്ബിനെ പ്രീക്വാര്‍ട്ടറിലെത്തിച്ചത്.
ഉസ്മാന് ഡെംബെലെയിലൂടെ ബാഴ്സ ഏഴാം മിനിറ്റില്‍ മുന്നിലെത്തി. നായകന് ലയണല്‍ മെസി ഇല്ലാതെ കളിച്ച ബാഴ്സലോണയ്ക്കു കൂടുതല്‍ ഗോള്‍ നേടാനായില്ല. ടോട്ടനം ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍കീപ്പര്‍ ജാസ്പര്‍ സിലിസെന്റെ മികച്ച രക്ഷപ്പെടുത്തലുകള്‍ ടോട്ടനത്തെ 85-ാം മിനിറ്റിലെ സമനില ഗോള്‍ നേടുന്നതുവരെ തടഞ്ഞുനിര്‍ത്തി. ഹാരി കെയ്ന്റെ ക്രോസില്‍നിന്നായിരുന്നു ഗോള്‍.
സ്വന്തം ഗ്രൗണ്ടില്‍ ഐന്തോവനോടു വഴങ്ങിയ സമനില ഇന്ററിനെ ചാമ്പ്യന്‍സ് ലീഗില്‍നിന്നു പുറത്താക്കി. യിര്വിംഗ് ലോസനോ 13-ാം മിനിറ്റില്‍ ഐന്തോവനെ മുന്നിലെത്തിച്ചു. 73-ാം മിനിറ്റില്‍ മൗറോ ഇക്കാര്‍ഡി ഗോള്‍ നേടിയതോടെ ഇന്റര്‍ സമനില നേടി. ഇഞ്ചുറി ടൈമില്‍ ഇന്റര്‍ രണ്ടു തവണ ഗോളിനരുകിലെത്തിയെങ്കിലും രണ്ടു തവണയും പരാജപ്പെട്ടു.
ബൊറൂസിയയ്ക്ക് ജയം, അത്ലറ്റിക്കോക്കു സമനില
ഗ്രൂപ്പ് എയില്‍ അത്ലറ്റിക്കോ മാഡ്രിഡും ബൊറൂസിയ ഡോര്‍ട്മുണ്ടും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചശേഷമാണ് ഇറങ്ങിയത്. ഇവരില്‍ ആരാകും ഒന്നാം സ്ഥാനത്തെന്നു മാത്രമാണ് അറിയാനുണ്ടായിരുന്നത്. ബൊറൂസിയ 2-0ന് എഎസ് മോണക്കോയെ തോല്പിച്ചു. അത്ലറ്റിക്കോ മാഡ്രിഡ്-ക്ലബ് ബ്രൂഗെ മത്സരം ഗോള്‍രഹിതമായി. അത്ലറ്റിക്കോക്കും ബൊറൂസിയയ്ക്കും 13 പോയിന്റ് വീതമായിരുന്നു. എന്നാല്‍ ഇരുടീമും തമ്മിലുള്ള മത്സരത്തിലെ മികവില്‍ ഡോര്‍ട്മുണ്ട് ഒന്നാം സ്ഥാനത്തെത്തി. റാഫേല്‍ ഗുരേരോയാണ് ഡോര്‍ട്മുണ്ടിന്റെ രണ്ടു ഗോളും നേടിയത്. ഗ്രൂപ്പ് ഡിയില്‍ പോര്‍ട്ടോയും ഷാല്‍കെയും ജയിച്ചു. പോര്‍ട്ടോ 3-2ന് ഗലറ്റ്സറെയെയും ഷാല്‍കെ 1-0ന് ലോകോമോട്ടിവ് മോസ്കോയെയും തോല്‍പ്പിച്ചു.