പെർത്ത്: ഒാസീസ് താരം ഗ്ലെൻ മാക്സ്വെൽ ഐപിഎൽ മത്സരങ്ങളിൽ നിന്നു പിൻവാങ്ങുന്നു. ഒാസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ ഇടം നേടാനായി കൂടുതൽ കൗണ്ടി മത്സരങ്ങളിൽ കളിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 2017 ൽ ബംഗ്ലാദേശിനെതിരേയാണ് മാക്സ്വെൽ അവസാനമായി ഒാസ്ട്രേലിയൻ ടെസ്റ്റ് കുപ്പായത്തിൽ ഇറങ്ങിയത്.
2018ൽ ഒരു മത്സരത്തിൽപ്പോലും അദ്ദേഹം ടീമിലെത്തിയില്ല. ഇന്ത്യക്കെതിരായ പരന്പരയിൽ ടീമിലെത്തുമെന്നു കരുതിയെങ്കിലും പുറത്തിരിക്കാനായിരുന്നു താരത്തിന്റെ വിധി. ഡൽഹി ഡെയർഡെവിൾസിനു വേണ്ടിയാണ് മാക്സ്വെൽ കഴിഞ്ഞ ഐപിഎൽ സീസണിൽ കുപ്പായം അണിഞ്ഞത്. പക്ഷേ, ഒരിക്കൽ പോലും അദ്ദേഹത്തിന് മികച്ചപ്രകടനം കാഴ്ചവയ്ക്കാനായില്ല. അതിനെത്തുടർന്ന് ഡൽഹി അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. അടുത്ത വർഷം ഒക്ടോബറിൽ യുഎഇയിൽ പാക്കിസ്ഥാനെതിരേ നടക്കുന്ന ടെസ്റ്റ് ടീമിൽ കയറിപ്പറ്റാനുള്ള കഠിന പരിശീലനത്തിനു വേണ്ടിയാണ് ഐപിഎലിൽ നിന്നു പിൻമാറുന്നതെന്ന് അദ്ദേഹത്തിന്റെ മാനേജർ അറിയിച്ചു.