പെർത്ത്: വെള്ളിയാഴ്ച പെർത്തിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയേക്കാൾ മുൻതൂക്കം ആതിഥേയർക്കായിരിക്കുമെന്ന് ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. പെർത്തിലെ പുതിയ പിച്ച് ഓസ്ട്രേലിയൻ ടീമിനെ തുണയ്ക്കുന്നതാകും. പേസിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചിൽ ഓസീസ് ആനുകൂല്യം മുതലാക്കാൻ ശ്രമിക്കണം. ഓസ്ട്രേലിയ ആദ്യ ടെസ്റ്റിലെ ടീമിനെത്തന്നെ നിലനിർത്തണമെന്നും പോണ്ടിംഗ് പറഞ്ഞു. ഓപ്പണറായി ആരോണ്‍ ഫിഞ്ചിന്റെ പരാജയത്തെ സൂചിപ്പിച്ചായിരുന്നു ടീമിൽ മാറ്റംവരുത്തേണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.