ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയും ജർമൻ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിൽനിന്ന് ഈ സീസണ് അവസാനത്തോടെ പടിയിറങ്ങുമെന്ന് ടീമിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ഹസൻ സലിഹാമിഡ്സിക് അറിയിച്ചു. മുപ്പത്തഞ്ചുകാരനായ റിബറി 2007ലാണ് ബയേണിലെത്തിയത്. 260 മത്സരങ്ങളിൽനിന്ന് 81 ഗോൾ ക്ലബ്ബിനായി സ്വന്തമാക്കിയിട്ടുണ്ട്. 2006 മുതൽ 2014വരെയായി ഫ്രാൻസിനായി 81 മത്സരങ്ങളിൽ കളിച്ച റിബറി 16 ഗോൾ നേടി.
ഹോളണ്ട് താരമായ ആര്യൻ റോബൻ ഈ സീസണ് അവസാനത്തോടെ ബയേണിനോട് വിടപറയുമെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് റിബറിയും ക്ലബ് വിടുന്നതായി സ്ഥിരീകരിക്കപ്പെട്ടത്. 2009 മുതൽ റിബറി-റോബൻ കൂട്ടുകെട്ടായിരുന്നു ബയേണിന്റെ ആക്രമണത്തിന്റെ കരുത്ത്.