പയ്യാവൂർ(കണ്ണൂർ): ഡൽഹിയിൽ 14 മുതൽ 19 വരെ നടക്കുന്ന ദേശീയ ജൂണിയർ സ്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ആൺകുട്ടികളുടെ കേരള ടീമിനെ കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിലെ ബെന്യാമൻ തോമസ് നയിക്കും. പൈസക്കരി ദേവമാതാ ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടന്ന കേരള ടീമിന്റെ കോച്ചിംഗ് ക്യാമ്പിലാണ് ബെന്യാമിനെ തെരഞ്ഞെടുത്തത്.
പൈസക്കരി ദേവമാതാ ഹൈസ്കൂൾ കായികാധ്യാപകൻ ബിജു അഗസ്റ്റിനാണ് കേരള ടീമിന്റെ കോച്ച്. ബോണി റോയ്, മുഹമ്മദ് എസ്. സുബിൻ, സുബിൻ തോമസ് (മൂവരും സെന്റ് അപ്രേംസ് -കോട്ടയം), ടി.സി. ഷെയിൻഷാ, (ഗിരിദീപം -കോട്ടയം), വി.അർജുൻ, കെവിൻ ചാക്കോ ,ജോസ് വി. തോമസ് (മൂവരും സെന്റ് ജോസഫ്സ് - ആലപ്പുഴ), എം.പി.റെൽബിൻ (ദേവമാതാ പൈസക്കരി -കണ്ണൂർ), നിഫിൽ ബേബി (സിൽവർ ഹിൽസ് - കോഴിക്കോട്), സി.ആഷിക്മോൻ (ജിവി രാജ- തിരുവനന്തപുരം), അക്സാണ്ടർ ഡേവീസ് (ഡോൺ ബോസ്കോ - ഇരിങ്ങാലക്കുട) എന്നിവരാണ് ടീമിലുള്ളത്.