തലശേരി: കോണോർവയൽ സ്റ്റേഡിയത്തിൽ നടന്നുവന്ന കേണൽ സി.കെ. നായിഡു ട്രോഫി ചതുർദിന ക്രിക്കറ്റ് മത്സരത്തിൽ ആതിഥേയരായ കേരളത്തെ ഹരിയാന നാലു വിക്കറ്റിന് പരാജയപ്പെടുത്തി. കേരളത്തിന്റെ അടുത്ത മത്സരം ഹിമാചൽപ്രദേശുമായി 16 മുതൽ 19 വരെയാണ്.