അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ക്യാച്ചുകളുടെ എണ്ണത്തില്‍ ഋഷഭ് പന്ത് ലോക റിക്കാര്‍ഡിട്ട മത്സരത്തില്‍ യുവതാരം മറ്റൊരു കാര്യത്തില്‍ കൂടി വാര്‍ത്തകളില്‍ നിറഞ്ഞു. ഓസ്ട്രേലിയന്‍ താരങ്ങളെ സ്ലെഡ്ജിംഗിലൂടെ പ്രകോപിപ്പിച്ചാണ് പന്ത് ചര്‍ച്ചാവിഷയമായത്. സ്റ്റംപ് മൈക്കിലൂടെ ഋഷഭിന്റെ പരാമര്‍ശങ്ങള്‍ പുറത്തുവന്നതോടെ മത്സരം സംപ്രേഷണം ചെയ്തിരുന്ന ചാനല്‍ ഔദ്യോഗിക കമന്ററി നിര്‍ത്തിവച്ച് താരത്തിന് അവസരം നല്കി. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്സിനെതിരെയായിരുന്നു പന്തിന്റെ കമന്റുകള്‍.
കമ്മിന്‍സിനെതിരെ അശ്വിന് പന്തെറിയുന്ന സമയത്തായിരുന്നു ലൈവ് കമന്ററി. ‘സിക്സ് അടിക്കുന്നില്ലേ...പാറ്റീ?, ആ ഷോട്ടിന് ശ്രമിക്കാത്തതെന്താ പാറ്റീ?, ഇവിടെ കളിക്കാന്‍ ബുദ്ധിമുട്ടാണ്’ എന്നിങ്ങനെയായിരുന്നു ഋഷഭിന്റെ കമന്റുകള്‍.നേരത്തെ ഉസ്മാന് ഖവാജയേയും ഋഷഭ് പ്രകോപിപ്പിച്ചിരുന്നു. ഇവിടെ എല്ലാവര്ക്കും പൂജാരയാകാന്‍ കഴിയില്ലെന്നായിരുന്നു ഖവാജയോട് പന്ത് പറഞ്ഞത്.