+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലി​വ​ര്‍പൂ​ളി​നു നി​ര്‍ണാ​യ​കം

ലി​വ​ര്‍പൂ​ള്‍/​മി​ലാ​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ഇ​ന്ന് നി​ര്‍ണാ​യ​ക​മാ​യ പോ​രാ​ട്ട​ങ്ങ​ള്‍. ഗ്രൂ​പ്പ് സി​യി​ലും ഗ്രൂ​പ്പ് ബി​യി​ലു​മാ​ണ് നി​ര്‍ണാ​യ​ക മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. ക​ഴി​ഞ്ഞ സ
ലി​വ​ര്‍പൂ​ളി​നു നി​ര്‍ണാ​യ​കം
ലി​വ​ര്‍പൂ​ള്‍/​മി​ലാ​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ഇ​ന്ന് നി​ര്‍ണാ​യ​ക​മാ​യ പോ​രാ​ട്ട​ങ്ങ​ള്‍. ഗ്രൂ​പ്പ് സി​യി​ലും ഗ്രൂ​പ്പ് ബി​യി​ലു​മാ​ണ് നി​ര്‍ണാ​യ​ക മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. ക​ഴി​ഞ്ഞ സീ​സ​ണി​ലെ റ​ണ്ണേ​ഴ്‌​സ് അ​പ്പു​ക​ളാ​യ ലി​വ​ര്‍പൂ​ള്‍ ഗ്രൂ​പ്പ് സി​യി​ല്‍ നാ​പ്പോ​ളി​യെ നേ​രി​ടാ​ന്‍ ഇ​റ​ങ്ങു​ക​യാ​ണ്.

ഗ്രൂ​പ്പി​ല്‍ നാ​പ്പോ​ളി ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​താ​ണ്. ആ​റു പോ​യി​ന്‍റു​ള്ള ലി​വ​ര്‍പൂ​ള്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ പി​എ​സ്ജി എ​വേ ഗ്രൗ​ണ്ടി​ല്‍ റെ​ഡ് സ്റ്റാ​ര്‍ ബെ​ല്‍ഗ്രേ​ഡി​നെ നേ​രി​ടും.

ഗ്രൂ​പ്പ് ബി​യി​ല്‍ ടോ​ട്ട​ന​മാ​ണോ ഇ​ന്‍റ​ര്‍ മി​ലാ​നാ​ണോ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തു​ക​യെ​ന്ന് ഇ​ന്ന​റി​യാം. 13 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​ലോ​ണ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഗ്രൂ​പ്പ് എ​യി​ല്‍ അ​ത്‌​ല​റ്റി​ക്കോ ക്ല​ബ് ബ്രൂ​ഗെ​യെ നേ​രി​ടു​മ്പോ​ള്‍ ബൊ​റൂ​സി​യ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ മോ​ണ​ക്കോ​യു​മാ​യി ഏ​റ്റു​മു​ട്ടും.