ബർലിൻ: ജർമൻ ദേശീയ ടീമിന്റെ പരിശീലകൻ ജോവാക്വിം ലോ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തേക്കുമെന്നു സൂചന. ലോയ്ക്ക് കീഴിൽ കഴിഞ്ഞ ലോകകപ്പ് മുതൽ ജർമനി നടത്തി വരുന്ന പ്രകടനങ്ങൾ ദയനീയമാണ്. സ്പാനിഷ് ലീഗിലും ചാന്പ്യൻസ് ലീഗിലും ദയനീയ പ്രകടനം തുടരുന്ന റയലിന് പുതുജീവൻ നൽകാൻ പുതിയൊരു പരിശീലകനേ സാധിക്കൂ എന്ന വാദവും ശക്തമാണ്. നിലവിൽ ലീഗിൽ മുന്നിലുള്ള ബാഴ്സലോണയ്ക്ക് എട്ടു പോയിന്റ് പിന്നിലാണ് റയൽ. ലോപ്ടെഹുയിക്കു പകരം സാന്റിയാഗോ സോളാരിയെ പരിശീലകനാക്കിയിട്ടും ടീമിന്റെ പ്രകടനം മെച്ചപ്പെട്ടില്ല.
ജോസ് കുന്പിളുവേലിൽ
ജോസ് കുന്പിളുവേലിൽ