മ്യൂണിച്ച്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് തിരിച്ചുവരവിന്റെ പാതയില്‍. ബവേറിയന്‍ ഡെര്‍ബിയില്‍ ബയേണ്‍ 3-0ന് ന്യൂറംബര്‍ഗിനെ തോല്‍പ്പിച്ചു. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ഇരട്ട ഗോളാണ് ബയേണിന് അനായാസ ജയമൊരുക്കിയത്. ജയത്തോടെ ബയേണ്‍ രണ്ടാം സ്ഥാനത്തെത്തി. 14 കളിയില്‍ ബയേണിന് 27 പോയിന്റാണുള്ളത്. ഇത്രതന്നെ മത്സരങ്ങളില്‍ 36 പോയിന്റുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടാണ് ഒന്നാമത്.