ബാഴ്സലോണ: കറ്റാലന്‍ ഡെര്‍ബിയില്‍ ലയണല്‍ മെസിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണ 4-0ന് എസ്പാനിയോളിനെ തോല്‍പ്പിച്ചു. മെസിയുടെ രണ്ടു ഗോളും (17, 65 മിനിറ്റുകൾ) മനോഹരമായ ഫ്രീകിക്കുകളില്‍ നിന്നായിരുന്നു. 15 കളിയില്‍ ബാഴ്സലോണയ്ക്കു 31 പോയിന്റും സെവിയ്യയ്ക്കു 28 പോയിന്റുമാണുള്ളത്. ഡെംബെലെ (26-ാം മിനിറ്റ്), ലൂയിസ് സുവാരസ് (45-ാം മിനിറ്റ്) എന്നിവരും ബാഴ്സയ്ക്കായി ലക്ഷ്യംകണ്ടു.
റയൽ 1-0ന് ഹ്യൂസ്കയെ പരാജയപ്പെടുത്തി. ഗാരെത് ബെയ്ൽ (എട്ടാം മിനിറ്റ്) ആണ് ഗോൾ നേടിയത്. അത്ലറ്റിക്കോ മാഡ്രിഡ് 3-0ന് അലാവ്സിനെ തോല്‍പ്പിച്ചു. സെവിയ്യയെ 1-1ന് വലന്‍സിയ സമനിലയില്‍ തളച്ചു.
റയൽ 1-0ന് ഹ്യൂസ്കയെ പരാജയപ്പെടുത്തി. ഗാരെത് ബെയ്ൽ (എട്ടാം മിനിറ്റ്) ആണ് ഗോൾ നേടിയത്. അത്ലറ്റിക്കോ മാഡ്രിഡ് 3-0ന് അലാവ്സിനെ തോല്‍പ്പിച്ചു. സെവിയ്യയെ 1-1ന് വലന്‍സിയ സമനിലയില്‍ തളച്ചു.