ചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ തമിഴ്നാടിനെതിരേ കേരളത്തിനു തോൽവി. 151 റണ്‍സിനാണ് തമിഴ്നാട് കേരളത്തെ പരാജയപ്പെടുത്തിയത്. സ്കോർ: തമിഴ്നാട് 268, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 252 ഡിക്ലയേർഡ്. കേരളം 152, 217.
തമിഴ്നാട് മുന്നോട്ടുവച്ച 369 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 27 റണ്‍സ് എന്ന നിലയിലാണ് ഇന്നലെ കളി പുനരാരംഭിച്ചത്. കേരളത്തിനായി സഞ്ജു വി. സാംസണും (91 റണ്‍സ്) സിജോമോൻ ജോസഫും (55 റണ്‍സ്) അർധസെഞ്ചുറി നേടിയെങ്കിലും പരാജയം ഒഴിവാക്കാൻ സാധിച്ചില്ല. മധ്യനിരയിൽ പി. രാഹുൽ, ക്യാപ്റ്റൻ സച്ചിൻ ബേബി, വി.എ. ജഗദീഷ് എന്നിവർ പൂജ്യത്തിനു പുറത്തായതാണ് കേരളത്തിനു തിരിച്ചടിയായത്.