അതിരന്പുഴ (കോട്ടയം): 63-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം തിരുവനന്തപുരം നിലനിർത്തി. ഫൈനലിൽ കൊല്ലത്തെ 81-66ന് പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം കിരീടം സ്വന്തമാക്കിയത്. ജേതാക്കൾക്കായി സ്റ്റെഫി നിക്സണ് 30ഉം പി.ജി. അഞ്ജന 25ഉം പി.എസ്. ജീന 13ഉം പോയിന്റ് വീതം സ്വന്തമാക്കി. കൊല്ലത്തിനായി കവിത ജോസ് 19ഉം മിന്നു ജോയ് 18ഉം ഇ.എസ്. അമൃത 18ഉം പോയിന്റ് നേടി.
വനിതാ വിഭാഗം മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ എറണാകുളം 44-31ന് പാലക്കാടിനെ പരാജയപ്പെടുത്തി. പുരുഷ വിഭാഗം മൂന്നാം സ്ഥാനപോരാട്ടത്തിൽ എറണാകുളം 64-42ന് കോഴിക്കോടിനെ മറികടന്നു.
വനിതാ വിഭാഗം മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ എറണാകുളം 44-31ന് പാലക്കാടിനെ പരാജയപ്പെടുത്തി. പുരുഷ വിഭാഗം മൂന്നാം സ്ഥാനപോരാട്ടത്തിൽ എറണാകുളം 64-42ന് കോഴിക്കോടിനെ മറികടന്നു.